updated on:2017-01-11 07:35 PM
ജില്ലാ ക്രിക്കറ്റ് സി ഡിവിഷന്‍: വാസ് പടിഞ്ഞാറിനും ഇ.വൈ.സി.സിക്കും ജയം

www.utharadesam.com 2017-01-11 07:35 PM,
കാസര്‍കോട്: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ജില്ലാക്രിക്കറ്റ് ലീഗ് സി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിഷാഫിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ വാസ് പടിഞ്ഞാര്‍ ഫ്രണ്ട്‌സ് തൈവളപ്പിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി.
ആദ്യം ബാറ്റുചെയ്ത ഫ്രണ്ട്‌സ് തൈവളപ്പ് 23 ഓവറില്‍ 8 വിക്കറ്റു നഷ്ടത്തില്‍ 135 റണ്‍സ് നേടാനേ സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാസ് 17.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫ്രണ്ട്‌സിനു വേണ്ടി നവാസ് 32 റണ്‍സ് നേടിയപ്പോള്‍ വാസിനുവേണ്ടി വേണ്ടി അഫ്‌സല്‍ 2 വിക്കറ്റു നേടി. വാസിന്റെ നിഷാഫ് പുറത്താകാതെ 72 റണ്‍സും അര്‍ഷാദ് 34 റണ്‍സും ബാദുഷ 23 റണ്‍സും നേടി.
മറ്റൊരു മത്സരത്തില്‍ ഇ.വൈ.സി.സി എരിയാല്‍ തെരുവത്ത് സ്‌പോര്‍ട്ടിങ്ങിനെ 32 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത ഇ.വൈ.സി.സി 21 ഓവറില്‍ 6 വിക്കറ്റു നഷ്ടത്തില്‍ 156 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ തെരുവത്ത് സ്‌പോര്‍ട്ടിങ്ങ് 21 ഓവറില്‍ 5 വിക്കറ്റു നഷ്ടത്തില്‍ 118 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇ.വൈ.സി.സിക്ക് വേണ്ടി ഫറാസ് 45 റണ്‍സും നജീബുദ്ദീന്‍ 37 റണ്‍സും മുസ്തഫ പുറത്താകാതെ 34റണ്‍സും നേടി. തെരുവത്തിന്റെ ഷിയാസും സഹീറും 2 വിക്കറ്റുവീതം നേടി ബൗളിങ്ങില്‍ മികവുകാട്ടി. തെരുവത്തിന്റെ ഷിയാസ് പുറത്താകാതെ 61 റണ്‍സ്‌നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. ഇ.വൈ.സി.സിയുടെ മുബീന്‍ 2 വിക്കറ്റുനേടി.



Recent News
  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം

  മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും

  സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റി; മുഹമ്മദ് കുട്ടി പ്രസി. സിറാജ് സെക്ര.

  ഹിഫഌ കുട്ടികളുടെ ഖതം ദുആയും കൂട്ടുപ്രാര്‍ത്ഥനയും നടത്തി

  27-ാം രാവിനെ ഉണര്‍ത്തി വിശ്വാസികള്‍; ചായസല്‍ക്കാരവും പായസവും ഒരുക്കി സംഘടനകള്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നോട്ട് പുസ്തകങ്ങള്‍ നല്‍കി

  കരിയര്‍ ഗൈഡന്‍സ് സെമിനാറും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പരിശീലനവും നടത്തി

  റമദാന്‍ വിശുദ്ധിയില്‍ എം.എസ്.എഫിന്റെ സൗഹൃദ സംഗമവും ഇഫ്താറും

  സമസ്ത പൊതു പരീക്ഷ; മികച്ച വിജയവുമായി മൊഗ്രാല്‍ നൂറുല്‍ ഹുദ മദ്രസ

  കിടപ്പു രോഗികള്‍ക്ക് സാന്ത്വനവുമായി വായനശാലാ പ്രവര്‍ത്തകര്‍

  ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സാന്ത്വനവുമായി ഈ വര്‍ഷവും അവരെത്തി