updated on:2017-01-11 01:39 PM
വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ 11.66 ലക്ഷം രൂപയുടെ ചികിത്സാ സഹായം

www.utharadesam.com 2017-01-11 01:39 PM,
കുമ്പഡാജെ: രണ്ട് വൃക്കകളും നഷ്ടപ്പെട്ട് വളരെ അവശത അനുഭവിച്ചിരുന്ന മാര്‍പ്പണടുക്കയിലെ മിസ്ബ മുഹമ്മദിന്റെ ചികിത്സക്ക് വേണ്ടി എം.വൈ.എല്‍ കാരുണ്യ നിധി വാട്ടസ്ആപ്പ് ഗ്രൂപ്പ് സമാഹരിച്ച 11,66,649 രൂപ അദ്ദേഹത്തിന്റെ വീട്ടിലെത്തി മക്കള്‍ക്ക് എന്‍.എ.നെല്ലികുന്ന് എം.എല്‍.എ കൈമാറി. വളരെ അവശത അനുഭവിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കാതെ വേറെ പരിഹാരമില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സഹപ്രവര്‍ത്തകര്‍ മുന്നോട്ടിറങ്ങി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അലി തുപ്പക്കല്‍, പഞ്ചായത്തംഗം ബി.ടി.അബ്ദുള്ള കുഞ്ഞി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഫാറൂഖ് കുമ്പഡാജെ എന്നിവരുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും ബദിയടുക്ക സിണ്ടിക്കേറ്റ് ബാങ്കില്‍ എം.വൈ.എല്‍ മിസ്ബ മുഹമ്മദ് കാരുണ്യ നിധി കുമ്പഡാജെ എന്ന പേരില്‍ ജോയിന്റ് അക്കൗണ്ട് തുറക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് വിവിധ സംഘടനകളായ നുസ്രത്തൂല്‍ ഇസ്ലാം സംഘം, ബദിയടുക്ക കാരുണ്യ നിധി ഖത്തര്‍, ചെറുണി ബ്രദര്‍സ്, ഗ്രീന്‍ ആര്‍മി മാര്‍പ്പനടുക്ക, സ്‌കൂള്‍ മെറ്റ്‌സ് എടനീര്‍, കെ.ബി.എസ് ഗ്രൂപ്പ് ബണ്‍പ്പത്തടുക്ക, കറാമ ട്രസ്റ്റ്, ഉമ്മുല്‍ ഖുഐന്‍ അല്‍ബഐന്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ക്ക് പുറമെ വിവിധ വ്യക്തികളായ കുമ്പഡാജെ പഞ്ചായത്തംഗം എസ്.മുഹമ്മദ്, വൈ.ഹനീഫ കുമ്പഡാജെ, ഫൈസല്‍ ചെറുണി, അശ്രഫ് ചെറുണി, ലത്തീഫ് ചെറുണി, ശാഫി മാര്‍പ്പനടുക്ക, ഹമീദലി മാവിനക്കട്ട, ഹസന്‍ കുദുവ, അബൂബക്കര്‍ ഐഡിയല്‍, അബ്ദുല്ല ചാലക്കര, ഹമീദ് കെടഞ്ചി, യൂസഫ് മാര്‍പ്പനടുക്ക, അലി ചക്കുടല്‍, അശ്രഫ് മാര്‍പ്പനടുക്ക, മജീദ് ചക്കൂടല്‍, ബഷീര്‍, ശെരീഫ് മാര്‍പ്പണടുക്ക, കെ.യു.ഫാമിലി, ജാബിര്‍ മാര്‍പ്പനടുക്ക, മുഹമ്മദ് ഒറുമ്പോടി, എം.ഇ.റഹ്മാന്‍ തുടങ്ങി പലരുടെയും യത്‌നത്തിലൂടെയാണ് ഇത്രയും തുക സമാഹരിച്ചത്.



Recent News
  ഉപ്പളയില്‍ മദ്യപാനികള്‍ അഴിഞ്ഞാടുന്നുവെന്ന് പരാതി

  'വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം'

  റിയാസ് മൗലവിയുടെ വീട് കുമ്പോല്‍ അലി തങ്ങള്‍ സന്ദര്‍ശിച്ചു

  മദ്രസാധ്യാപകന്റെ കൊലപാതകം: പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് എടുക്കരുത്-എന്‍.വൈ.എല്‍

  'മലയാള അധ്യാപികയെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധം'

  പൊവ്വല്‍ കോട്ട സംരക്ഷണത്തിനായി ജെ.സി.ഐ കാസര്‍കോടും എന്‍.എസ്.എസ് വളന്റിയര്‍മാരും കൈകോര്‍ത്തു

  വ്യായാമത്തിന് പ്രാധാന്യം നല്‍കി തളങ്കരയിലെ മോണിംഗ് ഫ്രണ്ട്‌സ്

  ദേശീയ കബഡി ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  അഖില കേരള ഉബൈദ് സ്മാരക ഭാഷാ മത്സരം 30ന്

  ഡിജിറ്റല്‍ ബാങ്കിങ്ങ് ക്ലാസ്സും പാന്‍ കാര്‍ഡ് ക്യാമ്പും നടത്തി

  സി.എം അബ്ദുല്ല മൗലവിയുടെ മരണം; സമരത്തിന്റെ പ്രഥമ ഘട്ടം 30ന്

  ജഗദീഷിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കണം

  'ഭെല്‍ ഇ.എം.എല്‍: സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത വെടിയണം'

  ഉറവ്-2017 സ്‌നേഹക്കൂട്ടായ്മ 31ന്‌

  ആയംകടവ് പാലം നിര്‍മ്മാണം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കും -ചീഫ് എഞ്ചിനീയര്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News