updated on:2018-07-09 05:52 PM
കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

www.utharadesam.com 2018-07-09 05:52 PM,
മംഗളൂരു: പ്രമുഖ മര വ്യാപാരിയും പൗരപ്രമുഖനും നിരവധി സ്ഥാപനങ്ങളുടെ സാരഥിയുമായ കെ. അബ്ദുല്ല ഹാജി കോട്ടേക്കാര്‍ (83) അന്തരിച്ചു. 1968ല്‍ കോട്ടേക്കാര്‍ കേന്ദ്രീകരിച്ച് മരമില്‍ വ്യവസായത്തിന് തുടക്കം കുറിച്ച അബ്ദുല്ല ഹാജി വിവിധ സംഘടനകളുടേയും പള്ളിയുടേയും യതീംഖാന കമ്മിറ്റിയുടെയും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കോട്ടേക്കാറിലെ ആദ്യകാല മരവ്യാപാരികളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം ഡോക്ടറെ കാണാന്‍ മംഗളൂരുവില്‍ എത്തിയ അബ്ദുല്ല ഹാജി ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണത്തിന് ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യമാര്‍: നഫീസ, ഹഫ്‌സത്ത്. മക്കള്‍: ഫൈസല്‍, ലത്തീഫ്, ഫായിസ, ഹസീന, സുമയ്യ, സാജിദ. മരുമക്കള്‍: മുഹമ്മദ് ഗോള്‍ഡ് പാലസ്, ബഷീര്‍ കല്ലങ്കാടി, സിറാജ് ലൂസിയ, മുഹമ്മദ് കോഹിന്നൂര്‍, റഷീദ, സാക്കിറ. സഹോദരങ്ങള്‍: പരേതനായ കെ. മുഹമ്മദ് ഹാജി (കര്‍ണാടക ടിമ്പര്‍), അബ്ദുല്‍റഹ്മാന്‍ (സൗത്ത് ഇന്ത്യ ടിമ്പര്‍), അബൂബക്കര്‍ (ബോംബെ ടിമ്പര്‍), ഹവ്വാബി, ഖദീജ, ബീഫാത്തിമ. മയ്യത്ത് കോട്ടേക്കാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍