updated on:2018-07-17 06:29 PM
സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

www.utharadesam.com 2018-07-17 06:29 PM,
കാസര്‍കോട്: നവീനമായ രൂപഭാവങ്ങളും പുതുമയാര്‍ന്ന രുചിയുമായി സീതാപാനിയുടെ നവീകരിച്ച ഷോറൂം പുതിയ ബസ്സ്റ്റാന്റ് ഫാത്തിമ ആര്‍ക്കേഡില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന തന്‍ബീഹുല്‍ ഇസ്‌ലാം നേഴ്‌സറി സ്‌കൂള്‍ മാനേജര്‍ എന്‍.എ അബ്ദുല്‍ റഹ്മാന്‍ ഹാജിയില്‍ നിന്ന് സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം അടുക്കത്ത് ബയല്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എഞ്ചിനീയര്‍ സി.എച്ച്. മുഹമ്മദ് തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. ഉടമ ഇ.എം. അബ്ദുല്‍ നിസാര്‍ സീതാപാനിയുടെ പുതിയ കോര്‍പറേറ്റ് ബ്രാന്‍ഡിംഗിനെ കുറിച്ചും പുത്തന്‍ രുചിക്കൂട്ടുകളെ കുറിച്ചും വിശദീകരിച്ചു. നേരത്തെയുണ്ടായിരുന്ന വിഭവങ്ങള്‍ക്ക് പുറമെ സൗത്താഫ്രിക്കന്‍ സ്വാദായ പെരി പെരി ചിക്കനും ഉത്തരേന്ത്യന്‍ ദം ബിരിയാണിയും പരിചയപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ഷോറൂമിന്റെ എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിശാലമായ സൗകര്യങ്ങളോടെ ഷോറൂം സജ്ജമാക്കിയത്.
രണ്ട് പതിറ്റാണ്ട് മുമ്പ് കണ്ണൂരില്‍ ആരംഭിച്ച സിറ്റി പാനൂസ് എന്ന റസ്റ്റോറന്റ് സീതാപാനി എന്ന ബ്രാന്‍ഡില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള റസ്റ്റോറന്റ് ചെയിനായി വളരുകയായിരുന്നു. ഗള്‍ഫ് നാടുകളിലും സാന്നിധ്യമറിയിക്കാനുള്ള പദ്ധതിയും ഗ്രൂപ്പിനുണ്ടെന്ന് അബ്ദുല്‍ നിസാര്‍ പറഞ്ഞു.Recent News
  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  അയോട്ട ഉദ്ഘാടനം ചെയ്തു

  ഇന്‍ഡീഡ് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനമാരംഭിച്ചു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി