updated on:2018-11-06 04:45 PM
ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

www.utharadesam.com 2018-11-06 04:45 PM,
മംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടന്ന ബെല്ലാരി മണ്ഡലത്തില്‍ ഖനി ഭീമന്മാരായ റെഡ്ഡി സഹോദരന്മാരുടെ മേല്‍ക്കോയ്മക്ക് അന്ത്യം. ഭരണകക്ഷിയായ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പ കൂറ്റന്‍ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി മുന്‍ മന്ത്രി ബി. ശ്രീരാമലുവിന്റെ സഹോദരിയും മുന്‍ എം.പി.യുമായ ജെ. ശാന്തയെ പരാജയപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായ ഉഗ്രപ്പക്ക് 4,78,230 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 2,93987 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രണ്ട് ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ് ഉഗ്രപ്പ മറി കടന്നു. റെഡ്ഡി സഹോദരന്മാരെ അടിയറവ് പറയിപ്പിക്കാന്‍ വന്‍ പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ബെല്ലാരിയില്‍ നടത്തിയത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, സിദ്ധരാമയ്യ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയായിരുന്നു പോരാട്ടം കനപ്പിച്ചത്. കര്‍ണ്ണാടക ജലസേചന വകുപ്പ് മന്ത്രി ഡി.കെ ശിവ്കുമാറിന് ഏറെ അഭിമാനിക്കാവുന്ന വിജയം കൂടിയാണ് ബെല്ലാരി. ബെല്ലാരി തങ്ങളുടെ അങ്കക്കളമാണെന്ന് പറഞ്ഞ് വെല്ലുവിളിച്ച റെഡ്ഡി സഹോദരന്മാരെ വരിഞ്ഞു കെട്ടാന്‍ ചുക്കാന്‍ പിടിച്ചത് ഡി.കെ ശിവ്കുമാറാണ്.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു