updated on:2018-11-21 07:21 PM
കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

www.utharadesam.com 2018-11-21 07:21 PM,
ബംഗളൂരു: കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗറിലെ ജസ്റ്റിസ് എ.എം ഫാറൂഖ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.45ന് ബംഗളൂരു ജെയിന്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
നീതിബോധത്തോടുള്ള വലിയ കൂറുമായി 50 വര്‍ഷം മുമ്പ് അഭിഭാഷകവൃത്തി ആരംഭിച്ച എ.എം ഫാറൂഖ് പത്തുവര്‍ഷം കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി മഹത്തായ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1968 ജനുവരി 25ന് അഭിഭാഷകനായി എന്റോള്‍ ചെയ്ത ജസ്റ്റിസ് ഫാറൂഖ് തന്റെ കറകളഞ്ഞ പ്രവര്‍ത്തനങ്ങളോടെ നീതിന്യായ രംഗത്ത് എളുപ്പം വളര്‍ന്നുവരികയായിരുന്നു. 1975 മുതല്‍ 86 വരെ കര്‍ണാടക ഹൈക്കോടതി പ്ലീഡറും എക്‌സ് ഒഫീഷ്യോ പബ്ലിക് പ്രോസിക്യൂട്ടറുമായി പ്രവര്‍ത്തിച്ചു.
ഏറെ കോളിളക്കം സൃഷ്ടിച്ച വധക്കേസുകളില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പലതവണ നിയമിച്ചിട്ടുണ്ട്. 1992 ഡിസംബര്‍ 15ന് അഡീ. ഗവ. അഡ്വക്കറ്റായും 1994 സപ്തംബര്‍ 12ന് സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിക്കപ്പെട്ടു. 1995 ഡിസംബര്‍ 18ന് കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ അദ്ദേഹം 2005വരെ പത്തുവര്‍ഷം പ്രസ്തുത പദവി വഹിച്ചു. കര്‍ണാടക ജുഡീഷ്യല്‍ അക്കാദമി പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ബിരുദം നേടിയ എ.എം ഫാറൂഖ് ബംഗളൂരു രേണുകാചാര്യ ലോ കോളേജില്‍ നിന്നാണ് ബി.എല്‍ പഠനം പൂര്‍ത്തിയാക്കിയത്.
മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗറിലെ എം. അബ്ദുല്ലയുടേയും ആയിഷയുടേയും മകനാണ്. മുന്‍ എം.എല്‍.എ പരേതനായ ടി.എ ഇബ്രാഹിമിന്റെ മകള്‍ ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: ആയിഷ സുരയ്യ, ഡോ. സൈനബ ഫര്‍സാന, അബ്ദുല്‍മനാഫ് (യു.എസ്.എ), ഇബ്രാഹിം കൈസര്‍. മരുമക്കള്‍: കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ്, ഹാറൂണ്‍ റഫീഖ് (ജിദ്ദ), ഡോ. അഫ്രീന്‍ (യു.എസ്.എ), അഡ്വ. ഫാത്തിമത്ത് ജംഷി.
സഹോദരങ്ങള്‍: മൊയ്തീന്‍കുഞ്ഞി (തൗഫീഖ്), ഫസല്‍, സിറാജ്, ഹുസൈന്‍, കിലാബ് സുബൈര്‍, ഖദീജ, സൈനബ മഹ്ജബിന്‍.Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു