updated on:2018-11-25 06:38 PM
അംബരീഷ് അന്തരിച്ചു

www.utharadesam.com 2018-11-25 06:38 PM,
ബംഗളൂരു : പ്രമുഖ കന്നട ചലച്ചിത്ര താരവും മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷ് (66) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരിക്കെ, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പ്രശസ്ത നടി സുമലതയാണ് ഭാര്യ.
മണ്ഡ്യയിലെ മദ്ദൂര്‍ ദൊഡ്ഡരസിനക്കെരെയില്‍ 1952 മേയ് 29നു ജനിച്ച അംബരീഷ് എണ്‍പതുകളിലെ ജനപ്രിയ നായകനായിരുന്നു. സിനിമയില്‍ പ്രതിനായകനായി ആദ്യകാലങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് നായകനായി വളരുകയായിരുന്നു. 250ലേറെ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലും അദ്ദേഹം വേഷമിട്ടിരുന്നു. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 'ഗാനം' എന്ന ചിത്രത്തില്‍ നായകനായി. രക്തവര്‍ണത്തിലുള്ള കണ്ണുകള്‍ ഉള്ള അംബരീഷ് അനശ്വരമാക്കിയ വില്ലന്‍ കഥാപാത്രങ്ങളും രോഷാകുലനായ നായക വേഷങ്ങളും ഏറെയാണ്. 'നാഗരാജാവ്' എന്ന സിനിമയില്‍ ചെറിയൊരു വേഷത്തിലാണ് അരങ്ങേറ്റം. 1980ല്‍ 'അന്ത' എന്ന സിനിമയില്‍ നായകനായി. 1998-99 കാലയളവില്‍ ലോക്‌സഭയില്‍ ജനതാദള്‍ (എസ്) എം.പിയായി രാഷ്ട്രീയത്തില്‍ കാലെടുത്തുവെച്ച അംബരീഷ് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2 തവണ കൂടി അദ്ദേഹം മണ്ഡ്യയില്‍ നിന്ന് ലോക്‌സഭയിലെത്തി. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു