updated on:2018-12-03 08:12 PM
ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

www.utharadesam.com 2018-12-03 08:12 PM,
മംഗളൂരു: കര്‍ണാടകയില്‍ കാണാതായ കോഴിക്കോട് മൊകേരി സ്വദേശിയായ സോളോ റൈഡര്‍ സന്ദീപി(34)നെ കുറിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് കര്‍ണാടകയിലെത്തിയ കേരള പൊലീസിലെ രണ്ടു ഉദ്യോഗസ്ഥര്‍ മടങ്ങി. സന്ദീപിന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം നടത്തിയത്. സന്ദീപിന്റെ ബൈക്ക്, ബാഗ്, വാച്ച്, ഹെല്‍മറ്റ് എന്നിവ കര്‍ണാടക ശൃംഗേരി-കൊപ്പ റൂട്ടിലെ ചിക്കമംഗളൂരു ജില്ലയിലെ തുംഗ നദിക്കടുത്ത് നിന്നും കണ്ടെത്തിയിരുന്നു. വാച്ചിന്റെ സ്ട്രാപ്പ് പൊട്ടിയ നിലയിലായിരുന്നു. നദിയിലടക്കം പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. സന്ദീപ് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബൈക്കുമായി കര്‍ണാടകയിലേക്ക് പോയത്.
കോഴിക്കോട്ടെ മീഡിയ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജറാണ് സന്ദീപ്.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു