updated on:2019-01-20 06:04 PM
സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

www.utharadesam.com 2019-01-20 06:04 PM,
കാസര്‍കോട്: 66-ാമത് സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ 24 വരെ കുറ്റിക്കോലില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന കബഡി അസോസിയേഷന്‍ കുറ്റിക്കോല്‍ നെരുദ ഗ്രന്ഥാലയവുമായി സഹകരിച്ചാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര മൈതാനത്താണ് ചാമ്പ്യന്‍ഷിപ്പ്. 22ന് വൈകീട്ട് ആറിന് കെ. കുഞ്ഞിരാമന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ ലിസി അധ്യക്ഷത വഹിക്കും. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി. രാമചന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ. സുലൈമാന്‍, കേരള കബഡി അസോസിയേഷന്‍ പ്രസിഡണ്ട് എം. സുധീര്‍ കുമാര്‍, തുളുനാട് കബഡി അക്കാദമി ചെയര്‍മാന്‍ സിജി മാത്യു സംബന്ധിക്കും. 24ന് രാത്രി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു സമ്മാനദാനം നിര്‍വ്വഹിക്കും. ഈ മാസാവസാനം മഹാരാഷ്ട്രയില്‍ നടക്കുന്ന ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ ടൂര്‍ണമെന്റില്‍ വെച്ച് തിരഞ്ഞെടുക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 14 ടീമുകളാണ് ഏറ്റുമുട്ടുക. 200 കബഡി താരങ്ങള്‍ പങ്കെടുക്കും.
24ന് സെമിഫൈനലും ഫൈനല്‍ മത്സരവും നടക്കും. 1500 പേര്‍ക്ക് ഇരിക്കാനുള്ള ഗ്യാലറി തയ്യാറായി കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ എം. സുധീര്‍ കുമാര്‍, കെ. വിജയകൃഷ്ണന്‍, ജി.സുരേഷ് ബാബു, കെ. പ്രവീണ്‍ രാജ്, ജഗദീഷ് കുമ്പള, കെ.വി.സുരേഷ് കുമാര്‍ കുതിരക്കോട് സംബന്ധിച്ചു.



Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി