updated on:2019-02-14 06:59 PM
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

www.utharadesam.com 2019-02-14 06:59 PM,
മംഗളൂരു: ദേളി ജാമിഅ സഅദിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടത്താന്‍ മംഗളൂരുവില്‍ നടന്ന സമ്മേളനത്തില്‍ പ്രഖ്യാപനമായി. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സമസ്ത വൈസ് പ്രസിഡണ്ടും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡണ്ടുമായ എം. അലിക്കുഞ്ഞി മുസ്ല്യാര്‍ സമ്മേളന തിയ്യതി പ്രഖ്യാപിച്ചു. സഅദിയ്യ വര്‍ക്കിങ് സെക്രട്ടറി എ.പി അബ്ദുല്ല മുസ്ല്യാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി അനുഗ്രഹ പ്രഭാഷണവും കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഹാമിം ശിഹാബ് തങ്ങള്‍ ചിക്മംഗ്ലൂര്‍, സയ്യിദ് യു.പി.എസ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എടപ്പലം മഹമൂദ് മുസ്ല്യാര്‍, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, സൈദലവി ഖാസിമി, മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍ക്കട്ട, എന്‍.കെ.എം ഷാഫി സഅദി, ഡോ. അബ്ദുല്‍റശീദ് സൈനി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, എം.എ അബ്ദുല്‍ വഹാബ്, സി.എല്‍ ഹമീദ്, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, എസ്.എം.ആര്‍ റഷീദ് ഹാജി, ഹൈദര്‍ പരിത്തിപ്പാടി, മുക്രി ഇബ്രാഹി ഹാജി, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, മുല്ലച്ചേരി അബ്ദുല്‍റഹ്മാന്‍ ഹാജി, അബ്ദുല്‍ ഹകീം ഹാജി കളനാട്, യൂസഫ് ഹാജി ഉപ്പട്ടി, സിദ്ദീഖ് ഹാജി സുപ്രീം, ഫ്രീ കുവൈറ്റ് അബ്ദുല്ല ഹാജി, അബ്ദുല്‍റഹ്മാന്‍ ഹാജി ബഹ്‌റൈന്‍, ഇബ്രാഹി ഹാജി ഉപ്പള പ്രസംഗിച്ചു. കെ.പി ഹുസൈന്‍ സഅദി സ്വാഗതവും യഅ്കൂബ് സഅദി നന്ദിയും പറഞ്ഞു.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു