updated on:2019-03-12 05:58 PM
അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

www.utharadesam.com 2019-03-12 05:58 PM,
കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്നുവരുന്ന ഡിഫറന്റലി ഏബിള്‍ഡ് ദേശീയതല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് സ്വദേശിയുടെ ഓള്‍റൗണ്ട് മികവില്‍ കേരളാ ടീമിന് തിളക്കമാര്‍ന്ന ജയം. മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശി അലി പാദാറിന്റെ ബാറ്റിങ് മികവിലാണ് പോണ്ടിച്ചേരിക്കെതിരായ മത്സരത്തില്‍ കേരളാ ടീം വിജയിച്ചത്. ഒരു കൈയില്‍ ബാറ്റേന്തിയ അലി 58 പന്തില്‍ 97 റണ്‍സാണ് എടുത്തത്. ഇതില്‍ 14 ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടും. അംഗപരിമിതര്‍ക്കായുള്ള ദേശീയ മത്സരത്തില്‍ കേരള ടീം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. 51 റണ്‍സിനായിരുന്നു കേരള ടീമിന്റെ വിജയം. ടി.ഒ. ആകാശ് 42 റണ്‍സെടുത്തു. അലി ഒരു വിക്കറ്റും നേടി.
ചെറുപ്രായത്തിലെ ഒരു കൈ നഷ്ടപ്പെട്ട അലി വിധിയോട് പൊരുതി മികവാര്‍ന്ന പ്രകടനമാണ് കളിക്കളങ്ങളില്‍ കാഴ്ചവെക്കുന്നത്. ജില്ലാ ഡിവിഷന്‍തല ക്രിക്കറ്റില്‍ ബാച്ചിലേഴ്‌സ് മൊഗ്രാല്‍ പുത്തൂരിനായി അലി വര്‍ഷങ്ങളായി കളിച്ചുവരികയാണ്. കളിക്കളത്തില്‍ എന്നും ഒറ്റകൈയില്‍ ബാറ്റേന്തിയും ഫീല്‍ഡറായും നിന്നുമൊക്കെ മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന അലി ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരംകൂടിയാണ്. ദേശീയ മത്സരത്തില്‍ ഏറെ മികവ് പുറത്തെടുത്ത് കാസര്‍കോടിന് അഭിമാന നേട്ടം സമ്മാനിച്ചിരിക്കുകയാണ് അലി.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍