updated on:2019-03-13 06:56 PM
ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

www.utharadesam.com 2019-03-13 06:56 PM,
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന എ ഡിവിഷന്‍ ഫൈനല്‍ മത്സരത്തില്‍ മസ്ദ ചൂരിയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജില്ലാ ജേതാക്കളായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മസ്ദ ചൂരി 37.4 ഓവറില്‍ 177ന് എല്ലാവരും പുറത്തായി. മസ്ദയ്ക്ക് വേണ്ടി സമീര്‍ പുഞ്ചിരി 44 ഉം ബാബു ബാലു 25 റണ്‍സും നേടി. സ്‌പോര്‍ട്ടിങ് ചട്ടഞ്ചാലിന്റെ മുഹമ്മദ് ആഷിക് 4 ഉം അന്‍ഫല്‍ 3 വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ 33.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌പോര്‍ട്ടിങ്ങിന് വേണ്ടി യാസര്‍ അറഫാത്ത് 53 റണ്‍സും ജാഫര്‍ ജമാല്‍ 50 റണ്‍സും നേടി. മസ്ദ ചൂരിക്ക് വേണ്ടി ബാബു ബാലുവും അല്‍ത്താഫും 2 വിക്കറ്റ് വീതം നേടി. ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായി സ്‌പോര്‍ട്ടിങ്ങിന്റെ മുഹമ്മദ് ആഷിഖിനെയും ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി ജാഫര്‍ ജമാലിനെയും ടൂര്‍ണമെന്റിലെ മികച്ച ബൗളറായും മികച്ച കളിക്കാരനായും ബാബു ബാലുവിനെ തിരഞ്ഞെടുത്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു. കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍റഹ്മാന്‍, ജില്ലാ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, കെ.സി.എ മെമ്പര്‍ ടി.എം ഇക്ബാല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി നിയാസ്, അസിസ്റ്റന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, സലാം ചെര്‍ക്കള, മഹമൂദ് കുഞ്ഞി കാനം, അഫ്‌സല്‍ ഖാന്‍, അസീസ് പെരുമ്പള, ഖലീല്‍ പരവനടുക്കം, ഹമീദ് പടുവടക്ക, ക്യൂറേറ്റര്‍ ലത്തീഫ് പെരുവാഡ്, സന്തോഷ്, മധു തലശ്ശേരി, നാസര്‍ ആലംപാടി, അന്‍സാര്‍ സംബന്ധിച്ചു.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍