updated on:2019-03-15 05:44 PM
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

www.utharadesam.com 2019-03-15 05:44 PM,
ന്യൂഡല്‍ഹി: ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. ശിക്ഷാ കാലയളവ് പുനപരിശോധിക്കാന്‍ ബി.സി.സി.ഐയോട് നിര്‍ദ്ദേശിച്ചു. ഇതിന് മൂന്ന് മാസത്തെ കാലാവധി നല്‍കി. ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് വിധി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടി കോടതി ശരിവെച്ചെങ്കിലും ആജീവനാന്ത വിലക്ക് പാടില്ലെന്ന് കോടതി പറഞ്ഞു. ക്രിമിനല്‍ കേസും അച്ചടക്കനടപടിയും രണ്ടാണ്. ഐ.പി.എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനല്‍കി കളി തോല്‍ക്കുന്നതിന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സിഐ വാദം. വിദേശത്ത് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ തനിക്ക് കളിക്കാനാവുന്നില്ലെന്ന് ശ്രീശാന്ത് കോടതിയെ അറിയിച്ചിരുന്നു.
ക്രിക്കറ്റിലേക്ക് താന്‍ തിരിച്ചുവരുമെന്നും സ്‌കോട്ടീഷ് ലീഗില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. ശിക്ഷാ കാലാവധി എത്രതന്നെയെങ്കിലും അത് പിന്നിട്ടുകഴിഞ്ഞുവെന്നും ശ്രീശാന്ത് പറഞ്ഞു.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍