updated on:2019-03-22 06:14 PM
ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

www.utharadesam.com 2019-03-22 06:14 PM,
ഉപ്പള : ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.എസ്.സി മൊഗ്രാലിന് ഹാട്രിക് കിരീട നേട്ടം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സൗത്ത് സോണ്‍ ജേതാക്കളായ വി.എസ്.സി വാഴുന്നോറടിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എം.എസ്.സി മൊഗ്രാല്‍ തങ്ങളുടെ ഹാട്രിക് കിരീട നേട്ടം സാധ്യമാക്കിയത്. തുല്യ ശക്തികള്‍ തമ്മിലുള്ള കലാശ പോരാട്ടത്തില്‍ കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ നേടി എം.എസ്.സി മൊഗ്രാല്‍ മുന്നേറി. നിമിഷങ്ങള്‍ക്കകം വി.എസ്.സി വാഴുന്നോറടി ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ നേടാനായില്ല. എം.എസ്.സി മൊഗ്രാലിന് വേണ്ടി സിറാജ് രണ്ട് ഗോള്‍ നേടി. വി.എസ്.സി വാഴുന്നോറടിയുടെ ഏക ഗോള്‍ സുജിതിന്റെ വകയായിരുന്നു. ഫൈനല്‍ മത്സരത്തിലെ മികച്ച താരമായി എം.എസ്.സി മൊഗ്രാലിന്റെ മുന്നേറ്റ താരം സിറാജിനെ തിരഞ്ഞെടുത്തു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഇടത്‌വലത് മുന്നണി സ്ഥാനാര്‍ത്ഥികളായ കെ.പി സതീഷ് ചന്ദ്രനും രാജ്‌മോഹന്‍ ഉണ്ണിത്താനും അപ്രതീക്ഷിത അതിഥികളായി ഗ്രൗണ്ടിലെത്തിയത് കാണികളെ കൂടുതല്‍ ആവേശഭരിതരാക്കി. ജേതാക്കള്‍ക്കുള്ള ട്രോഫി മഞ്ചേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് സമ്മാനിച്ചു. മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, ഡി.എഫ്.എ വൈസ് പ്രസിഡണ്ട് വീരമണി ചെറുവത്തൂര്‍, സെക്രട്ടറിമാരായ ഷാജി, കബീര്‍ കമ്പാര്‍, ട്രഷറര്‍ അഷ്‌റഫ് സിറ്റിസണ്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി ലതീഫ് പെരിയ, വൈസ് പ്രസിഡണ്ട് രാജന്‍, കെ.എഫ്.എ എക്‌സിക്യൂട്ടീവ് അംഗം പ്രസീദ് ഉദുമ, അക്തര്‍ സിറ്റിസണ്‍, ഹനീഫ് ബി.എസ്, ഹാറൂന്‍ റഷീദ്, നാസിര്‍ പി.എം, ഉമ്പായി സിറ്റിസണ്‍, റഹ്മാന്‍ ഗോള്‍ഡന്‍ സംബന്ധിച്ചു.Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍