updated on:2019-03-26 05:53 PM
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

www.utharadesam.com 2019-03-26 05:53 PM,
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 26 മുതല്‍ മെയ് മൂന്ന് വരെ കാസര്‍കോട് കെ സി.എ.സ്റ്റേഡിയത്തില്‍ റെഡ് ഫ്‌ളവര്‍ ടി -20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രഗല്‍ഭ കളിക്കാര്‍ അണിനിരക്കുന്ന 1 മല്‍സരത്തില്‍ 16 ടീമുകള്‍ മാറ്റുരയ്ക്കും. ചെന്നൈ, ബംഗ്ലൂര്‍, ഡല്‍ഹി, മുംബൈ പോണ്ടിച്ചേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ നിന്ന് കൊച്ചി തിരുവനന്തപുരം. തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ അണിനിരക്കും, ജില്ലയില്‍ നിന്ന് രണ്ട് ടീമുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കളി കാണാന്‍ പ്രത്യേകം പവലിയന്‍ സ്ഥാപിക്കും. വൈകിട്ട് 5മണി മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. ദിവസേന രണ്ട് ടീമുകളാണ് മത്സരിക്കുക. മുഴുവന്‍ മത്സരങ്ങളും ഡേ നൈറ്റ് ആയതിനാല്‍ സാങ്കേതിക മികവോടെയുള്ള ഫ്‌ളഡ് ലൈറ്റ് സംവിധാനവും ഇലക്ട്രോണിക്ക് സ്‌കോര്‍ബോര്‍ഡും ഗ്രൗണ്ടില്‍ ഒരുക്കും. മുഴുവന്‍ മത്സരങ്ങളും യൂട്യൂബില്‍ ലൈവായി കാണാനുള്ള സംവിധാനം ഒരുക്കും. കാസര്‍കോട് ആദ്യമായി നടക്കുന്ന അഖിലേന്ത്യാ ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ റെഡ് ഫ്‌ളവര്‍ ഗ്രൂപ്പും സാങ്കോസുമാണ്. മറ്റു കോ സ്‌പോണ്‍സര്‍മാരും സഹകരിക്കും. പ്രവേശനം സൗജന്യമാണ്. ഇതിന്റെ ലോഗോ പ്രകാശനം ഇന്ന് വൈകിട്ട് 7മണിക്ക് സിറ്റി ടവര്‍ ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പ്രകാശനം ചെയ്യും. പത്രസമ്മേളനത്തില്‍ കെ.എം അബ്ദുല്‍ റഹ്മാന്‍, എന്‍.എ.അബ്ദുല്‍ ഖാദര്‍, ടി.എച്ച് മുഹമ്മദ് നൗഫല്‍, ടി.എം ഇക്ബാല്‍, കെ.ടി. റിയാസ്, അന്‍സാര്‍ പള്ളം, രഞ്ജി, സക്കീഫ് സംബന്ധിച്ചു.



Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി