updated on:2019-04-22 08:43 PM
പൂക്കളുടെ സൗരഭ്യം പരത്തിയ സീനുമയുടെ വേര്‍പാട് പൂക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്

www.utharadesam.com 2019-04-22 08:43 PM,
കാസര്‍കോട്:ഇന്നലെ രാവിലെ 8.45മണിയോടെയാണ് കോളംബോയിലെ ഹോട്ടലില്‍ സ്‌ഫോടനമുണ്ടായത്. വിവരമറിഞ്ഞ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല. രാവിലെ 8.32 വരെ വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
വിവിധ വര്‍ണ്ണങ്ങളില്‍ പൂത്തുവിടര്‍ന്നുകിടക്കുന്ന പൂക്കളുടെ 40ഓളം ചിത്രങ്ങളാണ് റസീന വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ നല്‍കിയത്. പെരുമാറ്റത്തിലും സംസാരത്തിലും പൂക്കളുടെ നറുമണം വിടര്‍ത്തിയ 'സീനുമ' എന്ന് ബന്ധുക്കള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന റസീനയുടെ ആകസ്മിക മരണം താങ്ങാനാവാതെ വിതുമ്പുകയാണ് ബന്ധുക്കളും നാട്ടുകാരും.
ഒരു മാസം മുമ്പ് കാസര്‍കോട്ടെത്തിയ റസീന മൊഗ്രാല്‍പുത്തൂരിലെയും ചെമനാട്ടെയും ബന്ധുവീടുകളില്‍ സന്ദര്‍ശിച്ചാണ് ബാംഗ്ലൂരിലേക്കും അവിടെ നിന്ന് ദുബായിലേക്കും പോയത്. ബാംഗ്ലൂരിലെ ബന്ധുവീടുകളും സന്ദര്‍ശിച്ചിരുന്നു.
ഏപ്രില്‍ 12 ദുബായ് അറ്റ്‌ലാന്റിസ് ഹോട്ടലില്‍ നടന്ന ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം കൊളംബോയിലേക്ക് പോയത്. ഒരാഴ്ച അവിടെ ചിലവഴിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ബാംഗ്ലൂര്‍ വഴി മംഗളൂരുവിലേക്ക് വരാന്‍ ടിക്കറ്റെടുത്തിരുന്നു. അതിനിടെയാണ് വിധി അവരുടെ ജീവനെടുത്തത്.
റസീനയുടെ ഭര്‍ത്താവ് ഖാദര്‍ നേരത്തെ മംഗളൂരു എം.സി.എഫ്. കെമിക്കല്‍ കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. പിന്നീടാണ് ദുബായിലെ മറ്റൊരു കമ്പനിയില്‍ ചേര്‍ന്നത്.Recent News
  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍

  മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

  കള്ളവോട്ട്: കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീ പോളിങ്ങിന് സാധ്യത

  കമല്‍ഹാസനെതിരെ ചെരുപ്പേറ്

  പുല്‍വാമയില്‍ മൂന്ന് ഭീകരരെ കൊന്നു; ഒരു സൈനികന് വീരമൃത്യു

  നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ വഴിത്തിരിവില്‍; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

  കോണ്‍ഗ്രസ് വിളിച്ച യോഗത്തിന് നേതാക്കള്‍ എത്തില്ല

  താമരത്തോണി പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്

  തിരുവനന്തപുരത്ത് 25 കിലോ സ്വര്‍ണ്ണം പിടികൂടി