updated on:2019-04-27 06:18 PM
റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

www.utharadesam.com 2019-04-27 06:18 PM,
കാസര്‍കോട്: ക്രിക്കറ്റ് രംഗത്ത് കാസര്‍കോടിന്റെ കുതിപ്പും വിദൂരമല്ലെന്നും ഇവിടെ നിന്നും മികച്ച താരങ്ങള്‍ വളര്‍ന്നു വരുമെന്നും മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാന്യയിലെ കെ.സി.എ. സ്റ്റേഡിയത്തില്‍ ആരംഭിച്ച എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്ടെ ക്രിക്കറ്റ് സ്റ്റേഡിയം തങ്ങളെയൊക്കെ കൊതിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര എന്നിവര്‍ മുഖ്യാതിഥികളായി. സാങ്കോസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷഖീഫ് തളങ്കര, റെഡ് ഫ്‌ളവേര്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജിത്ത്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, കെ.സി.എ ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് മാന്യ, പഞ്ചായത്ത് മെമ്പര്‍ ശ്യാം, സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ.അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടി.എച്ച്.മുഹമ്മദ് നൗഫല്‍, ടൂര്‍ണ്ണമെന്റ് കമ്മറ്റി ജന.കണ്‍വീനര്‍ ടി.എം. ഇഖ്ബാല്‍, കണ്‍വീനര്‍ കെ.ടി. നിയാസ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായ പി.എം. കബീര്‍, ഫൈസല്‍ കുണ്ടില്‍, അന്‍സാര്‍ പള്ളം, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സലാം ചെര്‍ക്കള, അഫ്‌സല്‍ ഖാന്‍, മഹ്മൂദ് കുഞ്ഞിക്കാനം, അസീസ് പെരുമ്പള, കേരളാ ജൂനിയര്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ചന്ദ്രശേഖര, രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ധീല്‍, ഹനിഫ് അരമന, ഖാദര്‍ മാന്യ എന്നിവര്‍ സംസാരിച്ചു. ആദ്യ മത്സരത്തില്‍ ആല്‍വാസ് കോളേജ് മാംഗളൂര്‍ മസ്ദ ചൂരിയെ 7 റണ്‍സിന് പരാജയപ്പെടുത്തി. രണ്ടാമത് മത്സരത്തില്‍ എം.എസ്.സി മാഗ്ലൂരിനെ സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാല്‍ ജാസ്മിന്‍ ഗ്രൂപ്പ് 6 വിക്കറ്റിന് പരാജയപ്പെടുത്തി. മാന്‍ ഓഫ് ദി മാച്ചായി ഗിരിനാത് റെഡ്ഡിയെ തിരഞ്ഞടുത്തു.Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍