updated on:2019-05-02 08:33 PM
റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

www.utharadesam.com 2019-05-02 08:33 PM,
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാന്യ കെ.സി.എ. സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ 3 -ാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 17 റണ്‍സിന്റെ വിജയം നേടി അത്രയാ ഉത്ഭവ് സെമിയില്‍ കടന്നു. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടിയ അത്രയാ ഉത്ഭവിനു വേണ്ടി രോഹന്‍ പ്രേം 45 റണ്‍സും ആല്‍ബിന്‍ 27 റണ്‍സും സിദ്ദാര്‍ത്ഥ് 26 റണ്‍സും രാകേഷ് 23 റണ്‍സും നേടി. സൗത്ത് സോണിന് വേണ്ടി വിനോപ് 3 വിക്കറ്റും സിലംബരസന്‍ 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് സോണ്‍ 145 റണ്‍സില്‍ എല്ലാവരും പുറത്തായി. സൗത്ത് സോണിന് വേണ്ടി വിനോപ് 59 റണ്‍സും ജഗദീഷ് 22 റണ്‍സും സുമത് 19 റണ്‍സും നേടി. അത്രയാ ഉത്ഭവിന് വേണ്ടി മുഹമ്മദ് അസ്ലം 3 വിക്കറ്റും രാകേഷ് 4 2 വിക്കറ്റും നേടി. മാന്‍ ഓഫ് ദി മാച്ച് ആയി അത്രയാ ഉത്ഭവിന്റെ മുഹമ്മദ് അസ്ലമിനെ തിരഞ്ഞെടുത്തു. മുഹമ്മദ് അസ്ലമിന് കേരള ക്രിക്കറ്റ് താരം അക്ഷയ് ബല്ലാല്‍ ട്രോഫി സമ്മാനിച്ചു.
രണ്ടാമത്തെ മത്സരത്തില്‍ ആപാസ് ആസ്‌ക് ആലംപാടിക്കെതിരെ 9 വിക്കറ്റിന്റെ വിജയം നേടി സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ സെമിയിലേക്ക് പ്രവേശിച്ചു. ആപാസ് 20 ഓവറില്‍ 122 റണ്‍സിന് എല്ലാവരും പുറത്തായി. ആപാസിന് വേണ്ടി ആഷിക് അലി 33 റണ്‍സും ആകിബുള്ളഹ് 33 റണ്‍സും നേടി. സ്‌പോര്‍ട്ടിങ് ചട്ടഞ്ചാലിന് വേണ്ടി സരുല്‍ 3 വിക്കറ്റും ലളിത് 2 വിക്കറ്റും മനിന്ദര്‍ 2 വിക്കറ്റും നേടി. മറുപടി ബാറ്റംഗിനിറങ്ങിയ ചട്ടഞ്ചാല്‍ 9.1 ഓവറില്‍ ലക്ഷ്യം കണ്ടു. ചട്ടഞ്ചാലിന് വേണ്ടി റിഷാബ് 61 റണ്‍സ് നേടി. മാന്‍ ഓഫ് ദി മാച്ച് ആയി സ്‌പോര്‍ട്ടിങ് ചട്ടഞ്ചാലിന്റെ റിഷാബിനെ തിരഞ്ഞെടുത്തു. റിഷാബിനുള്ള ട്രോഫി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച്.മുഹമ്മദ് നൗഫല്‍ സമ്മാനിച്ചു.
ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ നാസ്‌ക് നായന്മാര്‍മൂല അത്രയാ ഉത്ഭവ് തൃശുരിനെയും രണ്ടാമത്തെ സെമിയില്‍ സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ബി.കെ. 55 കണ്ണൂരിനെയും നേരിടും. ആദ്യ സെമി വൈകിട്ട് 4 മണിക്കും രണ്ടാം സെമി രാത്രി 8 മണിക്കും ആരംഭിക്കും.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍