updated on:2019-05-04 06:12 PM
അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

www.utharadesam.com 2019-05-04 06:12 PM,
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന റെഡ് ഫ്‌ളവേര്‍സ് ടി 20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ ഫൈനലില്‍ അത്രേയാ ഉത്ഭവ് തൃശ്ശൂരിനെതിരെ 9 വിക്കറ്റിന്റെ വിജയം നേടി റെഡ് ഫ്‌ളവേര്‍സ് ബികെ 55 കണ്ണൂര്‍ ജേതാക്കളായി.
ടോസ് ലഭിച്ച അത്രേയാ ഉത്ഭവ് ബാറ്റിംഗ് തിഞ്ഞെടുത്തു. ബാറ്റിംഗ് നിര തകര്‍ന്ന അത്രേയാ ഉത്ഭവ് 18.2 ഓവറില്‍ 92 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അത്രേയാക്ക് വേണ്ടി രാകേഷ് 20ഉം സഞ്ജയ് രാജ് 15ഉം ജോഫിന്‍ ജോസ് 15ഉം റണ്‍സുകള്‍ നേടി. ബികെ 55 ന് വേണ്ടി മയങ്ക് ദഗാര്‍, അങ്കിത്, അഭിഷേക് മോഹന്‍, പി. പ്രകാശ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബികെ 55, 13.3 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ബികെ 55 ന് വേണ്ടി വിഷ്ണു വിനോദ് 21 റണ്‍സും സച്ചിന്‍ ബേബി 40 റണ്‍സും രോഹന്‍ എസ്. കുന്നുമേല്‍ 32 റണ്‍സും നേടി. അത്രേയാക്ക് വേണ്ടി വിഷ്ണു 1 വിക്കറ്റ് നേടി. മാന്‍ ഓഫ് ദി മാച്ച് ആയി ബികെ 55 യുടെ സച്ചിന്‍ ബേബിയെ തിരഞ്ഞെടുത്തു. സച്ചിനുള്ള ട്രോഫി മുന്‍ രഞ്ജി താരം ചന്ദ്രശേഖര്‍ കാസര്‍കോട് സമ്മാനിച്ചു.
ടൂര്‍ണമെന്റിലെ മികച്ച ബൗളറയി ബികെ 55 കണ്ണൂരിന്റെ മായിന്‍ ദാഗറിനെ തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി ബികെ 55 കണ്ണൂരിന്റെ വിഷ്ണു വിനോദിനെ തിരഞ്ഞെടുത്തു. പ്രോമിസിങ് കളിക്കാരനായി അത്രേയായുടെ മുഹമ്മദ് അനസിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി സീരിയസ് ആയി ബികെയുടെ രോഹന്‍ എസ്. കുന്നുമേലിനെ തിരഞ്ഞെടുത്തു.
സാങ്കോസ് ഗ്രൂപ്പ് ചെയര്‍മാന്‍ സഖീഫ് തളങ്കര ജേതാക്കള്‍ക്കുള്ള ട്രോഫിയും റെഡ് ഫ്‌ളവേര്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജിത്ത് ക്യാഷ് അവാര്‍ഡും നല്‍കി.
കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കേരളാ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍ (കേരളാ രഞ്ജി താരം), ശ്രീഹരി എസ്. നായര്‍ (കേരളാ അണ്ടര്‍ 23 താരം), അഭിജിത്ത് (അണ്ടര്‍ 19 കേരളാ താരം) എന്നിവര്‍ക്കുള്ള ട്രോഫി ബി.സി.സി.ഐ അഗം ജയേഷ് ജോര്‍ജ് സമ്മാനിച്ചു.
ചടങ്ങില്‍ ഡി.സി.എ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, കെ.സി.എ ട്രഷറര്‍ കെ. എം അബ്ദുല്‍ റഹ്മാന്‍, ടൂര്‍ണ്ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.എം ഇഖ്ബാല്‍, കണ്‍വീനര്‍ കെ.ടി നിയാസ്, ഇന്ത്യന്‍ ക്രിക്കറ്റ് എ ടീം താരം എ. ജഗദീദ്, മുന്‍ രഞ്ജി താരങ്ങളായ കൃഷ്ണകുമാര്‍, ചന്ദ്രശേഖര, സാജിദ് ആലുവ, കബിര്‍ പി. എം, അന്‍സാര്‍ പള്ളം, ഫൈസല്‍ കുണ്ടില്‍, അഫ്‌സല്‍ ഖാന്‍, അസീസ് പെരുമ്പള, സലാം ചെര്‍ക്കള, വിനോദ്, സി.എം.എസ് ഖലീല്‍, എം.എം മുനീര്‍, ഹംസ ഒളയത്തടുക്ക, ഹമീദ് പടുപടുക്ക സംബന്ധിച്ചു.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍