updated on:2019-05-08 08:26 PM
പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

www.utharadesam.com 2019-05-08 08:26 PM,
ബദിയടുക്ക: പാതയോരങ്ങളില്‍ വിലപിടിപ്പുള്ള മരങ്ങള്‍ ചിതലരിച്ച് നശിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനവിലേക്ക് നഷ്ടമാകുന്നത് ലക്ഷങ്ങള്‍. ഇത് അധികൃതരുടെ അനാസ്ഥയാണ് കാട്ടുന്നത്. സംസ്ഥാന പാതകളായ ചെര്‍ക്കള-കല്ലടുക്ക, ചെര്‍ക്കള-ജാല്‍സൂര്‍, ബദിയടുക്ക-കുമ്പള തുടങ്ങിയ പാതയോരങ്ങളില്‍ കടപുഴകി വീണ മരങ്ങള്‍ ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റു ചിലത് ഇരുളിന്റെ മറവില്‍ മോഷ്ടിച്ച് കൊണ്ടുപോവുന്നതും പതിവായിട്ടുണ്ട്. പൊതുമരാമത്ത് റോഡായതിനാല്‍ കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ വനം വകുപ്പിന്റെ അനുമതി വേണമെന്ന ചട്ടം നിലനില്‍ക്കുന്നു. പാതയോരങ്ങളില്‍ വീണു കിടക്കുന്ന മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി പൊതുമരാമത്ത് അധികൃതര്‍ വനം വകുപ്പിന് കൈമാറണം. പിന്നീട് വനം വകുപ്പ് അധികൃതര്‍ മരങ്ങളുടെ അളവ് അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പൊതുമരാമത്ത് വിഭാഗത്തിന് കൈമാറണം. ശേഷം പത്ര മാധ്യമങ്ങില്‍ പരസ്യം നല്‍കിയതിന് ശേഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമെ പാതയോരങ്ങളിലെ മരങ്ങള്‍ നീക്കം ചെയ്യുവാന്‍ പാടുള്ളുവെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പലപ്പോഴും ഉത്തരവില്‍ പറഞ്ഞ പ്രകാരം നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ വകുപ്പ് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നു. ഇത് മൂലം പാതയോരങ്ങളിലുള്ള മരങ്ങളില്‍ പലതും ദ്രവിച്ച് നശിക്കുമ്പോള്‍ ഭൂരിഭാഗം മരങ്ങളും മോഷ്ടാക്കള്‍ കടത്തികൊണ്ടു പോകുന്നു. ഇത് മൂലം സര്‍ക്കാര്‍ ഖജനവിലെത്തേണ്ട ലക്ഷകണക്കിന് രൂപയുടെ മരത്തടികളാണ് പാതയോരങ്ങളില്‍ നശിക്കുന്നത്.Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ