updated on:2019-05-09 08:33 PM
ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

www.utharadesam.com 2019-05-09 08:33 PM,
കാസര്‍കോട്: ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തിവെച്ചത് ആയിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തി. ജലസ്രോതസ്സുകള്‍ വറ്റിയതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ കാരണമായത്. ബേക്കല്‍ ടൂറിസം പദ്ധതികള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിനായി നിര്‍മ്മിച്ച പദ്ധതി ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി) പദ്ധതിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ബി.ആര്‍.ഡി.സി നിര്‍മ്മിച്ച് ജല അതോറിറ്റിക് കൈമാറുകയായിരുന്നു. ബംഗാട്ടാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചിരുന്നത്. കരിച്ചേരി പുഴയില്‍ തടയണ നിര്‍മ്മിച്ച് സമീപത്തെ കിണറ്റില്‍ നിന്ന് 100 കുതിരശക്തിയുടെ പമ്പ് ഇവിടെ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
ശക്തമായ വേനല്‍ മഴ ലഭിക്കാത്തതിനാല്‍ പമ്പിംഗ് നടത്താനുള്ള വെള്ളമില്ല. വെള്ളം കുറഞ്ഞതിനാല്‍ ഒരു പമ്പിന്റെ പ്രവര്‍ത്തനം ഒരാഴ്ച്ച മുമ്പേ നിര്‍ത്തിയിരുന്നു. അവശേഷിച്ച പമ്പില്‍ നിന്ന് പമ്പിംഗ് നടത്തി കുറേ ടാങ്കറിലും ബാക്കി പൈപ്പുവഴിയും വെള്ളം നല്‍കുകയാണുണ്ടായത്. ഇന്നലെ മുതല്‍ ടാങ്കര്‍ വഴി മാത്രമാണ് വിതരണം. ജലവിതരണം മുടങ്ങിയതോടെ പൈപ്പിന്റെ അറ്റകുറ്റപണികളാണ് ജല അതോറിറ്റി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഉദുമ, പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ 40,000 തോളം പേര്‍ക്കാണ് പൈപ്പുവഴി വെള്ളം നല്‍കിയിരുന്നത്.
90 കിലോമീറ്ററോളം നീളമുള്ള പൈപ്പാണ് ബി.ആര്‍.ഡി.സി പദ്ധതിക്കുള്ളത്.70 ലക്ഷം ലിറ്റര്‍ വെള്ളമാണ് ദിവസവും ഇവിടെ നിന്ന് പമ്പ് ചെയ്തിരുന്നത്. ഇപ്പോഴത് ഒരു ലക്ഷം ലിറ്റര്‍ മാത്രമായിരിക്കുകയാണ്. ഇതാണ് വിവിധ പഞ്ചായത്തുകള്‍ക്ക് ടാങ്കര്‍ വഴി വിതരണം ചെയ്തത്. ജല അതോറിറ്റിയുടെ ബാവിക്കര പദ്ധതിയില്‍ പമ്പിംഗ് നിര്‍ത്തിയിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. കാസര്‍കോട് നഗര സഭയ്ക്കും സമീപ പഞ്ചായത്തുകള്‍ക്കും വെള്ളം നല്‍കിയിരുന്നത് ഇവിടെ നിന്നായിരുന്നു. ഇത് നിലച്ചതോടെ ബി.ആര്‍.ഡി.സി പദ്ധതിയില്‍ നിന്നാണ് വെള്ളമെടുത്തിരുന്നത്. അതും നിലയ്ക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ