updated on:2019-05-13 06:18 PM
കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

www.utharadesam.com 2019-05-13 06:18 PM,
കാസര്‍കോട്: കൊടുംചൂടും ജലദൗര്‍ലഭ്യവും കാസര്‍കോട് ജില്ലയിലെ ജനജീവിതം താറുമാറാകുന്നു. നദികളില്‍ മിക്കതും വറ്റിവരണ്ടു. തീരദേശങ്ങളില്‍ പോലും കുഴല്‍ കിണറുകളിലടക്കം വെള്ളമില്ല. എങ്ങും കുടിവെള്ളത്തിനായുള്ള ആളുകളുടെ പരക്കം പാച്ചില്‍. നഗരപ്രദേശങ്ങളിലും റോഡുകള്‍ ഉള്ള സ്ഥലങ്ങളിലും അത്യാവശ്യം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും റോഡില്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. കുടിവെള്ളത്തിനായുള്ള നീണ്ട ക്യൂ ഗ്രാമങ്ങളില്‍ പോലും സജീവമാണ്. അതേസമയം കാര്‍ഷിക വിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നത് കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു. ഭൂമിക്കടിയിലെ ജലം വറ്റിവരണ്ടതും മുകളിലെ ചൂടും കാരണം ദീര്‍ഘകാല വിളകളായ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുകയാണ്. ജില്ലയിലെ ഭൂരിഭാഗം ആളുകളുടെയും ഉപജീവനമാര്‍ഗം കവുങ്ങ് കൃഷിയാണ്. കൃത്യമായി ജലസേചനം നടത്തേണ്ടുന്ന ഈ വിള ജലമില്ലാതെ ഉണങ്ങി നശിക്കുന്നു. ഇരുപതും അതിലധികവും വര്‍ഷം കൊണ്ടുണ്ടാക്കിയ ജീവിത പ്രതീക്ഷികളാണ് കരിഞ്ഞുണങ്ങുന്നത്. കുടിവെള്ളംപോലുമില്ലാതെ എങ്ങനെയാണ് കൃഷിക്ക് ജലസേചനം നടത്തുകയെന്നതാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലാണ് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ കവുങ്ങ് കര്‍ഷകരുള്ളത്. മിക്ക പ്രദേശങ്ങളിലും കവുങ്ങുകള്‍ കരിഞ്ഞുണങ്ങി തലപാറിക്കഴിഞ്ഞു. അത്യാവശ്യം മാത്രം ജലസേചനം നടത്തേണ്ടുന്ന തെങ്ങുകളും പിടിച്ചുനില്‍ക്കാനാകാതെ കരിഞ്ഞുണങ്ങുകയാണ്.



Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ