updated on:2019-05-13 08:26 PM
തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

www.utharadesam.com 2019-05-13 08:26 PM,
കാസര്‍കോട്: മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ചെറുവത്തൂര്‍ പഞ്ചായത്തിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം. പഞ്ചായത്തിലെ കാരിപ്പള്ളി കണ്ടം കുളം, അരീന്ദ്രന്‍ കുണ്ടുകുളം, തെക്കേ വീടിന് താഴെയുള്ള കുളം, കൊട്ടുമ്പുറം കുളം, അമ്മിഞ്ഞിക്കോട്ക്കുളം എന്നീ കുളങ്ങളാണ് ശുചീകരിച്ചത്. പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ അണിനിരന്ന കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മസേനാംഗങ്ങളും ആണ് ശുചീകരണത്തില്‍ പങ്കാളികളായത്. തെങ്ങോലകളും ഇലകളും വീണ് മലിനമായി കിടന്ന ഈ കുളങ്ങള്‍ ഏറെ പണിപ്പെട്ടാണ് വൃത്തിയാക്കിയത്. വേനല്‍ കാലമായതുക്കൊണ്ട് കുളത്തില്‍ വെള്ളം കുറവാണ്. കുളത്തിലെ തെങ്ങോലകളും ഇലകളും നീക്കം ചെയ്തതിന് ശേഷം കുളത്തില്‍ അടിഞ്ഞ് കൂടിയ ചളിയും നീക്കം ചെയ്തു. കുളത്തിന് ചുറ്റുമുള്ള കാട് വെട്ടി തെളിച്ച് കുളത്തിലേക്ക് വഴി ഒരുക്കുകയും ചെയ്തു. വരള്‍ച്ച രൂക്ഷമായതിനാല്‍ പഞ്ചായത്തില്‍ മിക്ക സ്ഥലങ്ങളിലും ജലക്ഷാമം ഉണ്ട്. ഈ അഞ്ച് കുളങ്ങളും ശുചീകരിച്ചതോടെ പൊതുജനത്തിന് കുളിക്കാനും അലക്കാനും കൃഷിക്ക് ആവശ്യമായ ജലസേചനത്തിനും കുളങ്ങളിലെ വെള്ളം ഉപയോഗിക്കാം. കുളങ്ങള്‍ ശുചീകരിച്ചത് നിരവധി കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കയാണ്.Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ