updated on:2019-05-15 06:01 PM
പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

www.utharadesam.com 2019-05-15 06:01 PM,
കാഞ്ഞങ്ങാട്: പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ ലഭിച്ചതുപോലെയായി സാമൂഹ്യപ്രവര്‍ത്തക ദയാബായിക്ക്. ബഹ്‌റൈനില്‍ പോയപ്പോഴാണ് ഈ അനുഭവം. എന്‍ഡോസള്‍ഫാന്‍ തകര്‍ത്ത ജീവിതങ്ങള്‍ക്ക് ഒരു അഭയകേന്ദ്രമൊരുക്കാന്‍ വേണ്ടി ചെറിയ ഒരു സഹായം വേണമെന്ന് സീറോ മലബാര്‍ സഭ (സിംസ്)യുടെ ഒരു അവാര്‍ഡ് ഏറ്റുവാങ്ങാന്‍ പോയപ്പോഴാണ് ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചത്. അഭ്യര്‍ത്ഥനകേട്ട സിംസ് അംഗം അലക്‌സ് സക്കറിയ തന്റെ അരയേക്കര്‍ സ്ഥലം തന്നെ സൗജന്യമായി നല്‍കാമെന്ന പ്രഖ്യാപനം ദയാബായിയെ അത്ഭുതപ്പെടുത്തി. സീറോ മലബാര്‍ സഭയുടെ വര്‍ക്ക് ഓഫ് മേഴ്സി അവാര്‍ഡ് സ്വീകരിക്കാനാണ് ദയാബായി ബഹ്റൈനിലെത്തിയത്. സിംസ് കുടുംബാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച 'ദയാബായിയുമായി ഒരു സായാഹ്നം' എന്ന പരിപാടിയില്‍ വെച്ചാണ് സിംസ് അംഗമായ അലക്‌സ് സക്കറിയയും കുടുംബവും സെന്ററിന് വേണ്ടി അരയേക്കര്‍ സ്ഥലം തന്നെ സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
അവാര്‍ഡ് സ്വീകരിക്കാന്‍ ബഹ്‌റൈനിലേക്ക് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവാര്‍ഡ് സ്വീകരിക്കാന്‍ അവര്‍ തയ്യാറായത് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ അടക്കമുള്ള സൗകര്യങ്ങളോടെയുള്ള ഒരു റീഹാബിലിറ്റേഷന്‍ സെന്ററിന് സഹായം നല്‍കാമെന്ന ഉറപ്പിലാണ്. സംഘാടകര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു. അവാര്‍ഡ് സ്വീകരണപരിപാടിയുടെ അടുത്ത ദിവസമാണ് സെന്ററിനുള്ള സ്ഥലം ലഭ്യമാക്കുന്ന പ്രഖ്യാപനം കൂടി ഉണ്ടായത്. ഇത് കേട്ടപ്പോള്‍ ദയാബായി തന്റെ സന്തോഷം പ്രകടമാക്കിയതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയും ഒളിവിയ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയുമായ അലക്സ് കഴിഞ്ഞ 28 വര്‍ഷമായി ബഹ്‌റൈനില്‍ ഉണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അനുഭവിക്കുന്ന യാതനകള്‍ മനസ്സിലാക്കിയ അലക്‌സിന്റെ വലിയ മനസിന് ദയാബായി നന്ദി പറഞ്ഞാണ് മടങ്ങിയത്. അലക്‌സ് വാഗ്ദാനം ചെയ്ത സ്ഥലം കാണാന്‍ ദയാബായി എത്തി. മുള്ളേരിയ കിന്നിംഗാറിലാണ് സ്ഥലം ലഭിക്കുന്നത്. ബഹ്‌റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് വെള്ളിക്കോത്ത്, ചെന്നൈയിലെ സോഷ്യല്‍ വര്‍ക്കര്‍ ബിരുദ വിദ്യാര്‍ത്ഥിനി മവിത എന്നിവരും ദയാബായിക്കൊപ്പം കിന്നിംഗാറിലെത്തി.



Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ