updated on:2019-05-15 06:37 PM
ഇയാഗോ 18ന് അരങ്ങിലെത്തുന്നു

www.utharadesam.com 2019-05-15 06:37 PM,
കാസര്‍കോട്: കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയില്‍ ഈ മാസം 18ന് ശനിയാഴ്ച നെദുര കുറ്റിക്കോല്‍ അവതരിപ്പിക്കുന്ന 'ഇയാഗോ' എന്ന മലയാള നാടകം അരങ്ങിലെത്തും. ഇയാഗോയുടെ ആദ്യ പ്രദര്‍ശനമാണിത്. 18 ന് രാത്രി 7മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് നാടകം അരങ്ങേറുക. വില്യം ഷേക്‌സ്പിയറിന്റെ ഒഥല്ലോ എന്ന നാടകത്തിന്റെ ഒരു അവര്‍ണ പക്ഷ വായനയാണ് ഇയാഗോ. ബിനുലാല്‍ ഉണ്ണിയുടെ രചനക്ക് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രേമന്‍ മുചുകുന്നാണ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. തിയേറ്ററിക്‌സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ അഞ്ചാമത് പരിപാടിയായാണ് ഇയാഗോ അരങ്ങിലെത്തുന്നത്. ഒഥല്ലോ എന്ന നാടകത്തെ മുന്‍ നിര്‍ത്തി വര്‍ത്തമാന കാല സാമൂഹ്യ ചുറ്റുപാടുകളിലൂടെ ഇയാഗോ നടത്തുന്ന സത്യാന്വേഷണമാണ് കഥ. കറുപ്പ് ഒരു നിറമല്ലെന്നും അത് അധഃകൃതന്റെയും പീഡിപ്പിക്കപ്പെടുന്നവന്റെയും അരികുവല്‍ക്കരിക്കപ്പെട്ടവന്റെയും വേദനയുടെയും സഹനത്തിന്റെയും നിലയ്ക്കാത്ത ഉറവയാണെന്നും, ഇയാഗോ ബഹുസ്വരതയ്ക്കുമേല്‍ കടന്നു കയറുന്ന സവര്‍ണ്ണാതിപത്യത്തിന്റെയും പുരുഷാധികാരത്തിന്റെയും ഒരു ആള്‍ക്കൂട്ടമാണെന്നും നാടകം ഉറക്കെ വിളിച്ചു പറയുന്നു. പ്രോപ്‌സ് സജി ചെറുവാഞ്ചേരി, മണികണ്ഠന്‍ കാവുങ്കാല്‍, ഹരിദാസ് എം.കെ, അനീഷ് കുറ്റിക്കോല്‍, സതീഷ് ബാബു ജി., ഉദയന്‍ കാടകം, പ്രകാശ് കോചു, രാമചന്ദ്രന്‍, ഗോകുല്‍ നാഥ്, അനീഷ് യാദവ്, പ്രണവ്, അനില്‍ അപ്പു, ശ്രീവത്സന്‍ മുന്നാട്, പ്രിയ വെള്ളിമാടുകുന്ന്, കൃഷ്ണപ്രിയ എന്നിവര്‍ അരങ്ങിലെത്തുന്നു. നാടകാവതരണത്തിന് മുമ്പായി ഇയാഗോയുടെ ആദ്യ പ്രദര്‍ശനോദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി ട്രഷറര്‍ ടി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിക്കും. ബിനുലാന്‍ ഉണ്ണി, പ്രേമന്‍ മുചുകുന്ന്, ജി.ബി. വത്സന്‍, ജി. സുരേഷ് ബാബു എന്നിവര്‍ സംസാരിക്കും.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി