updated on:2019-05-16 06:42 PM
റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

www.utharadesam.com 2019-05-16 06:42 PM,
തളങ്കര: ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പബ്ലിക് പരീക്ഷയില്‍ റാങ്കുകള്‍ വാരിക്കൂട്ടി തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി.
ഡിഗ്രി നാലാം സെമസ്റ്ററില്‍ സമദ് പുളിക്കൂറും സീനിയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ അഷ്ഫാഖ് വല്‍വക്കാടും ഒന്നാം റാങ്ക് നേടി. സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ ശമീം ചൂരി ആറാം റാങ്കും ഡിഗ്രി അവസാന വര്‍ഷ പരീക്ഷയില്‍ ഫൈസല്‍ പെരുവണ ഏഴാം റാങ്കും നേടി.
റാങ്ക് ജേതാക്കളെയും ഇവരെ പ്രാപ്തരാക്കിയ പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി അടക്കമുള്ള അധ്യാപകരെയും അക്കാദമി പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, മറ്റുഭാരവാഹികള്‍, മാനേജര്‍ കെ.എച്ച്. അഷ്‌റഫ്, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ എന്നിവര്‍ അനുമോദിച്ചു.
മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിലേക്ക് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ മെയ് 25 വരെ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഓഫീസില്‍ സ്വീകരിക്കും.



Recent News
  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു