updated on:2019-05-19 06:33 PM
അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

www.utharadesam.com 2019-05-19 06:33 PM,
കാസര്‍കോട്: കുറ്റിക്കോലിന്റെ നാടകപ്പെരുമ അടയാളപ്പെടുത്തി 'ഇയാഗോ' നാടകാസ്വാദകരുടെ ഹൃദയങ്ങളിലേക്ക് പടര്‍ന്നുകയറി. നെരുദ കുറ്റിക്കോല്‍ ഒരുക്കിയ 'ഇയാഗോ' ഇന്നലെ രാത്രി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. കാസര്‍കോട് തിയേട്രിക്‌സ് സൊസൊറ്റിയാണ് നാടകാവതരണത്തിന് കളമൊരുക്കിയത്. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അരങ്ങേറ്റ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്ന മാധ്യമം നാടകമാണെന്നും നാടകങ്ങള്‍ ജനങ്ങളെ ഏറ്റവും വേഗത്തില്‍ സ്വാധീനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വില്യം ഷേക്‌സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തെ മുന്‍നിര്‍ത്തി വര്‍ത്തമാനകാല സാമൂഹ്യ ചുറ്റുപാടുകളിലൂടെയുള്ള ഒരു സത്യാന്വേഷണമാണ് 'ഇയാഗോ' എന്ന നാടകം. ഇയാഗോ ബഹുസ്വരതയ്ക്ക് മേല്‍ കടന്നുകയറുന്ന സവര്‍ണാധിപത്യത്തിന്റെയുംപുരുഷാധിപത്യത്തിന്റെയും ഒരു ആള്‍ക്കൂട്ടമാണെന്ന് നാടകം വിളിച്ചുപറയുന്നു. പ്രണയമധുരം തുളുമ്പുന്ന രംഗങ്ങളും നാടകത്തെ മനോഹരമാക്കുന്നു. 375 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഒരു നാടകം മുന്നോട്ട് വെച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ അലയടിക്കുന്നുണ്ടെന്ന സത്യം 'ഇയാഗോ' വെളിപ്പെടുത്തുന്നുണ്ട്. ഒഥല്ലോയില്‍ ഷേക്‌സ്പിയര്‍ പറയാതെ പറഞ്ഞ രംഗങ്ങള്‍ കൂടി ചേര്‍ത്താണ് ബിനുലാല്‍ ഉണ്ണിയുടെ തിരക്കഥയില്‍ സംവിധായകന്‍ പ്രേമന്‍ മുചുക്കുന്ന് നടകം ഒരുക്കിയത്. ഇയോഗയായി അനീഷ് കുറ്റിക്കോലും ഒഥല്ലോയായി ഹരിദാസ് കുണ്ടംകുഴിയും മത്സരിച്ചഭിനയിച്ചപ്പോള്‍ നടന മികവിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് ടൗണ്‍ ഹാള്‍ സാക്ഷിയായി. ഡെസ്റ്റിമോണയായി കൃഷ്ണപ്രിയയും എമിലിയയായി പ്രിയ വെള്ളിമാട് കുന്നും കാഷിയോയായി സതീഷ് ബാബുവും നിറഞ്ഞുനിന്നു. രംഗസംവിധാനവും ശ്രദ്ധേയമായി. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. അഭിനേതാക്കളേയും പിന്നണി പ്രവര്‍ത്തകരേയും ജില്ലാ കലക്ടറും കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി ചെയര്‍മാനുമായ ഡോ. ഡി. സജിത് ബാബു അനുമോദിച്ചു. ഉദ്ഘാടന ചടങ്ങില്‍ സൊസൈറ്റി ട്രഷറര്‍ ടി.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ബിനുലാല്‍ ഉണ്ണിയും പ്രേമന്‍ മുചുക്കുന്നും സംസാരിച്ചു. സെക്രട്ടറി ടി.എ ഷാഫി കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയെ കുറിച്ച് വിശദീകരിച്ചു. ജി.ബി വത്സന്‍ സ്വാഗതവും സുരേഷ് ബാബു ജി. നന്ദിയും പറഞ്ഞു.Recent News
  ഓര്‍മ്മകളുടെ കളിമുറ്റത്ത് മക്കള്‍ക്ക് അനുമോദനമൊരുക്കി ടി.ഐ.എച്ച്.എസിലെ പഴയ സഹപാഠികള്‍

  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍