updated on:2019-05-19 06:57 PM
റീപോളിങ്ങ് സമാധാനപരം

www.utharadesam.com 2019-05-19 06:57 PM,
കണ്ണൂര്‍/പിലാത്തറ: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയ കാസര്‍കോട് ജില്ലയിലെ നാലും കണ്ണൂര്‍ ജില്ലയിലെ മൂന്നും ബൂത്തുകളില്‍ റീപോളിങ്ങ് സമാധാനപരമാണ്. ഉച്ചവരെ 40 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ അഞ്ച് മണി മുതല്‍ തന്നെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. ബൂത്തുകളില്‍ കര്‍ശനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെബ് കാസ്റ്റിങിന് പുറമെ വീഡിയോ കവറേജും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പ്രിസൈഡിങ് ഓഫീസര്‍മാര്‍. ഓരോ ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചിട്ടുണ്ട്. വോട്ട് ചെയ്യാന്‍ വരിനിന്നവരോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ടഭ്യര്‍ത്ഥിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പിലാത്തറ യു.പി സ്‌കൂളില്‍ കുറച്ച് സമയം തര്‍ക്കം നിലനിന്നു. കാസര്‍കോട് എസ്.പി അടക്കമുള്ളവര്‍ എത്തി പ്രശ്‌നം പരിഹരിച്ചു. കണ്ണൂര്‍ ജില്ലയിലെ കുന്നിരിക്ക ബൂത്തില്‍ കംപാനിയന്‍ വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചയച്ച സംഭവം കുറച്ച് സമയത്തേക്ക് വോട്ടെടുപ്പ് തടസ്സമുണ്ടാക്കി. കണ്ണിന് കാഴ്ചയില്ലാത്ത ഒരു സ്ത്രീയുടെ വോട്ട് കംപാനിയന്‍ വോട്ടായി ചെയ്യാനെത്തിയ ആള്‍ക്ക് തിരിച്ചറിയല്‍ രേഖയില്ലെന്നതായിരുന്നു കാരണം. എന്നാല്‍ വോട്ടര്‍ക്ക് മാത്രമേ തിരിച്ചറിയല്‍ രേഖ ആവശ്യമുള്ളു എന്നത് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയതോടെ വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഇതേ ബൂത്തിലെ വോട്ടെടുപ്പ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് കുറച്ച് സമയം വോട്ടെടുപ്പ് തടസ്സപ്പെട്ടു. വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ കലക്ടര്‍മാര്‍ക്ക് മാത്രമേ നല്‍കേണ്ടതുള്ളു എന്നതും വിവാദമായി. കാസര്‍കോട് മണ്ഡലത്തില്‍ പിലാത്തറ യു.പി സ്‌കൂള്‍, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലെ രണ്ട് ബൂത്തുകള്‍, കുളിയാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് റീ പോളിങ് നടന്നുവരുന്നത്.Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി