updated on:2019-05-19 07:07 PM
കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

www.utharadesam.com 2019-05-19 07:07 PM,
ന്യൂഡല്‍ഹി: ചുവപ്പ് പരവതാനിയിലൂടെ കേദാര്‍നാഥിലേക്ക് നടന്നുവരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. മോദി ചുവപ്പുപരവതാനിയിലൂടെ നടക്കുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിമര്‍ശനം ഉന്നയിച്ചത്. അഹങ്കാരവും ധിക്കാരവും ത്യജിച്ച ശേഷമാണ് ഭക്തര്‍ ക്ഷേത്രങ്ങളില്‍ എത്താറുള്ളതെന്നും ചുവപ്പുപരവതാനി വിരിച്ചല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതെങ്കിലും മോദി മനസ്സിലാക്കുമെന്ന് കരുതുന്നതായും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തെ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടും പരിഹസിച്ചു. അദ്ദേഹം കാവി പുതച്ച് ഗുഹയില്‍ ഇരിക്കുന്നത് കണ്ടു. എന്ത് സന്ദേശം നല്‍കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ധ്രുവീകരണത്തിനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ഗെഹ്‌ലോട്ട് ആരോപിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി