updated on:2019-05-20 06:46 PM
അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

www.utharadesam.com 2019-05-20 06:46 PM,
കുമ്പള: കുമ്പള ഗവ.സ്‌കൂളില്‍ അറബിക് ഭാഷപഠനം നിഷേധിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ ചെറുത്ത് തോല്‍പിക്കുമെന്ന് എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി.
പുതുതായി സ്‌കൂളില്‍ പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ത്ഥികളെ അറബിക് ഒന്നാം ഭാഷയെടുക്കുന്നതില്‍ നിന്നും ചില അധ്യാപകര്‍ പിന്തിരിപ്പിക്കുകയാണ്.
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ഇവിടെ അറബിക് ഭാഷ പഠന സൗകര്യമില്ല എന്ന് പറഞ്ഞു മറ്റു ഭാഷകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സില്‍ അറബിക് ഒന്നാം ഭാഷയായി എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം വിതരണം ചെയ്തതിന് ശേഷം തിരിച്ച് വാങ്ങിയ സംഭവം പോലും ഉണ്ടായിട്ടുണ്ട്.
ഇത്തരം നീക്കങ്ങളുമായി സ്‌കൂള്‍ അധികൃതര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. എം.എസ്.എഫ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് മഷൂദ് ആരിക്കാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സക്കീര്‍ അഹ്മദ് ഉദ്ഘടനം ചെയ്തു. എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ യൂസഫ് ഉളുവാര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി മുഫസി കോട്ട, ട്രഷറര്‍ ജംഷീര്‍ മൊഗ്രാല്‍, സെക്രട്ടറി റുവൈസ് ആരിക്കാടി, ബിലാല്‍ ആരിക്കാടി, റിസ്‌വാന്‍ കുമ്പള, നഹീം പേരാല്‍, സഫ്‌വാന്‍ പേരാല്‍, നിസാം വടകര, ഇര്‍ഷാദ് പേരാല്‍, ഷംനാദ് ഡി.പി, മുര്‍ഷിദ് സംസാരിച്ചു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി