updated on:2019-05-20 06:54 PM
സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

www.utharadesam.com 2019-05-20 06:54 PM,
മൊഗ്രാല്‍: ഒരു പതിറ്റാണ്ട് കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയ മുഹമ്മദലി കൊപ്പള(80)ത്തിന് സര്‍ക്കാര്‍ നാല് സെന്റ് ഭൂമി അനുവദിച്ചത് ഹോസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍ പെരിയയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി അനുവദിച്ചുകിട്ടിയ ഭൂമി കുമ്പളയില്‍ എവിടെയെങ്കിലും മാറ്റി നല്‍കണമെന്നാവശ്യപ്പെട്ടായി പിന്നീട് മുഹമ്മദലിയുടെ ഓഫീസ് കയറ്റം.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖറിനു ഇതുമായി ബന്ധപെട്ടു കുമ്പളയില്‍ വെച്ച് നിവേദനം നല്‍കിയപ്പോള്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ നിര്‍ദ്ദേശം നടപ്പായില്ല. അതിലുള്ള വിഷമം മുഹമ്മദലി കൊപ്പളം നാട്ടുകാരോട് പറയുമായിരുന്നു. ഒപ്പം ഓഫീസുകള്‍ കയറി ഇറങ്ങാനുള്ള ബുദ്ധിമുട്ടും. ഒടുവില്‍ സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായത് തന്റെ സ്വപ്‌നങ്ങള്‍ സഫലമാകാതെയുള്ള സങ്കടത്തോടെയാണ്.
കവിയും എഴുത്തുകാരനുമായ മുഹമ്മദലി വാര്‍ധക്യ സഹജമായ അസുഖം മൂലം കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
കൊല്ലം സ്വദേശിയായ മുഹമ്മദ് അലി മൊഗ്രാലില്‍ സ്ഥിരതാമസമാക്കിയിട്ട് പതിറ്റാണ്ടുകളോളമായി. ഭാര്യ ബീഫാത്തിമ അസുഖം മൂലം മൂന്നുവര്‍ഷം മുമ്പ് മരണപ്പെട്ടതോടെ തീര്‍ത്തും ഒറ്റപ്പെടലിന്റെ വേദനയിലായിരുന്നു. മുഹമ്മദലി-ബീഫാത്തിമ ദമ്പതികള്‍ക്ക് മക്കളില്ല.
തന്റെ ജീവിതാനുഭവങ്ങള്‍ എല്ലാം കവിതകളിലൂടെയും നോവലുകളിലൂടെയും പുനര്‍ജനിപ്പിച്ചു അത് പുസ്തകരൂപത്തില്‍ ആക്കുകയായിരുന്നു മുഹമ്മദലി. മൊഗ്രാല്‍ ദേശീയ വേദി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇത് പ്രകാശനം ചെയ്യുകയും ഇതുവഴി മുഹമ്മദ് അലിയെന്ന എഴുത്തുകാരനെ പുറംലോകം അറിയാനും തുടങ്ങി.
ഇതിനകം നോവലുകളും കവിതാസമാഹാരങ്ങളുമായി നാലോളം പുസ്തകങ്ങള്‍ മുഹമ്മദലിയുടേതായി പുറത്തിറക്കിയിരുന്നു. കൊല്ലം അയിത്താല്‍ സ്വദേശി ഷാഹുല്‍ഹമീദ് ഏക സഹോദരനാണ്‌Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ