updated on:2019-05-20 06:57 PM
യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

www.utharadesam.com 2019-05-20 06:57 PM,
പെരിയ: സമാധാനത്തിലേക്ക് നാടിനെ നയിക്കുന്നതില്‍ പൊലീസിന്റെ നിഷ്പപക്ഷ നിലപാടില്‍ മാത്രമേ സാധിക്കുമെന്നും പൊലീസും സി.പി.എമ്മും ഒരു പോലെ പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് സ്വയം പ്രതിരോധം സൃഷ്ടിക്കേണ്ടി വരുമെന്ന് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പെരിയയില്‍ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈംബ്രാഞ്ച് സി.പി.എമ്മിന്റെ ഒരു ബ്രാഞ്ച് കമ്മിറ്റിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും പൊലീസ് ബലഹസ്തമാകരുതെ എന്നും കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡി.സി.സി ഭാരവാഹികളായ ബാലകൃഷ്ണന്‍ പെരിയ, ഗീതാകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്‍ പെരിയ, അഡ്വ. ശ്രീജിത്ത് മാടക്കല്‍, രാജേഷ് പുല്ലൂര്‍, രാജേഷ് പള്ളിക്കര, സി.കെ. അരവിന്ദന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, അഡ്വ. എം.കെ. ബാബുരാജ്, ഉസ്മാന്‍ അണങ്കൂര്‍, സന്തു ടോം ജോസ്, മനാഫ് നുള്ളിപ്പാടി, ബി.പി. പ്രദീപ് കുമാര്‍, സുധീഷ് നമ്പ്യാര്‍, നാസര്‍ മൊഗ്രാല്‍, രാകേഷ് പെരിയ തുടങ്ങിയവര്‍ സംസാരിച്ചു.Recent News
  ഓര്‍മ്മകളുടെ കളിമുറ്റത്ത് മക്കള്‍ക്ക് അനുമോദനമൊരുക്കി ടി.ഐ.എച്ച്.എസിലെ പഴയ സഹപാഠികള്‍

  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍