updated on:2019-05-22 07:27 PM
കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

www.utharadesam.com 2019-05-22 07:27 PM,
ന്യൂഡല്‍ഹി/തിരുവനന്തപുരം: ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ 9 മണിയോടെ ആദ്യഫലസൂചനകള്‍ പുറത്തു വരും. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ പിരിമുറുക്കത്തില്‍ കേരളത്തിലെ മുന്നണികളും ആകാംക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ വിജയിയെ അറിയാനാവും. ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിട്ട് ആറു മണിയോടെ ഉണ്ടാവും. ഓരോ നിയമസഭാ മണ്‌ലങ്ങളിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാലാണ് ഔദ്യോഗിക ഫല പ്രഖ്യാപനം വൈകുന്നത്. പഴയ രീതിയില്‍ അതിവേഗത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കേണ്ടതില്ലെന്ന നിര്‍ദ്ദേശവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.
14 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങളാണ് ഒരു റൗണ്ടില്‍ ഫലം പരിശോധിക്കാന്‍ എടുക്കുന്നത്. ഇങ്ങനെ ഓരോ റൗണ്ട് കഴിയുമ്പോഴും രേഖകളെല്ലാം കൃത്യമായി വെക്കണമെന്നും അതിന് ശേഷം മാത്രം അടുത്ത റൗണ്ടിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്ന് എടുത്താല്‍ മതിയെന്നുമാണ് നിര്‍ദ്ദേശം. മുമ്പ് പരമാവധി വേഗത്തിലാക്കാന്‍ ഒരു റൗണ്ട് തീരുമ്പോഴേക്കും അടുത്ത റൗണ്ടിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ടേബിളില്‍ എത്തിയിരുന്നു. രേഖകള്‍ പിന്നീട് എഴുതി തയ്യാറാക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി