updated on:2019-05-22 07:47 PM
ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി

www.utharadesam.com 2019-05-22 07:47 PM,
ഹൊസങ്കടി: ജര്‍മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണവും രേഖകളും കവര്‍ന്ന കേസിലെ മൂന്നുപ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി. മഞ്ചേശ്വരം വോര്‍ക്കാടിയിലെ മുഹമ്മദ് റാസിഖ് (18), മഞ്ചേശ്വരം ധര്‍മനഗര്‍ കൊടലമൊഗറു മജിര്‍പള്ള നീരോടിയിലെ മുഹമ്മദ് ലത്തീഫ് (21), വോര്‍ക്കാടി മജിര്‍പള്ള സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ അനസ് ഷരീഫ് (22) എന്നിവരാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ഏപ്രില്‍ 19ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മഞ്ചേശ്വരം ഹൊസങ്കടി വാമഞ്ചൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ ഗ്രൗണ്ടില്‍ വാനില്‍ വിശ്രമിക്കുകയായിരുന്ന ജര്‍മന്‍ വിനോദ സഞ്ചാരികളെ അഞ്ചംഗ സംഘം അക്രമിക്കുകയും പണവും മറ്റും കൈക്കലാക്കുകയുമായിരുന്നു. എ.ടി.എം-ക്രെഡിറ്റ് കാര്‍ഡുകള്‍, 8,000 രൂപ, 30,000 രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് കവര്‍ച്ച ചെയ്തത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കവര്‍ച്ചക്ക് ശേഷം സംഘം രക്ഷപ്പെടുന്നതിനിടെ അനസിന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂട്ടര്‍ ഉപേക്ഷിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. ഉപേക്ഷിച്ച സ്‌കൂട്ടറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. അന്വേഷണം ഊര്‍ജിതമാക്കുന്നതിനായി ഏഴുപേരടങ്ങുന്ന പൊലീസ് സ്‌ക്വാഡിനെയാണ ് നിയോഗിച്ചത്. ഈ കേസില്‍ ഇനി രണ്ടുപ്രതികളാണ് പിടിയിലാകാനുള്ളത്. പ്രതികളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ബംഗളൂരുവിലുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിറകെയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇവര്‍ കാസര്‍കോട്ടെത്തി കോടതിയില്‍ ഹാജരായത്.
പ്രതികളെ കൂടുതലല്‍ ചോദ്യം ചെയ്യുന്നതിനും മോഷണ മുതലുകള്‍ കണ്ടെടുക്കുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി കസ്റ്റഡിയില്‍ കിട്ടുന്നതിനായി പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്