updated on:2019-05-23 06:14 PM
കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

www.utharadesam.com 2019-05-23 06:14 PM,
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മേല്‍ക്കൈ. 76.71 ശതമാനം വോട്ടെണ്ണല്‍ പിന്നിട്ടപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 22,977 വോട്ടിന്റെ ലീഡ്. ഉണ്ണിത്താന് 3,59,763 വോട്ടും കെ.പി. സതീഷ് ചന്ദ്രന് 3,36,786 വോട്ടും ലഭിച്ചു. എന്‍.ഡി.എയിലെ രവീശതന്ത്രി കുണ്ടാറിന് 1,41,489 വോട്ടുകള്‍ ലഭിച്ചു.ഉണ്ണിത്താന് 3,17,112 വോട്ടും കെ.പി. സതീഷ് ചന്ദ്രന് 2,87,837 വോട്ടും ലഭിച്ചു. എന്‍.ഡി.എയിലെ രവീശതന്ത്രി കുണ്ടാറിന് 1,27,953 വോട്ടുകള്‍ ലഭിച്ചു.ഇടക്ക് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്‍ ഉണ്ണിത്താനെ മറികടന്ന് മുന്നേറിയിരുന്നെങ്കിലും അത് നിസാര വോട്ടുകള്‍ക്കായിരുന്നു. തൊട്ടുപിന്നാലെ വീണ്ടും ഉണ്ണിത്താന്‍ തന്നെ മുന്നേറുന്ന കാഴ്ചകളാണ് കണ്ടത്. കഴിഞ്ഞ തവണ സി.പി.എമ്മിലെ പി. കരുണാകരന്‍ 6000ത്തില്‍പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇത്തവണ ഉണ്ണിത്താന്‍ വിജയിക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഇടത് കേന്ദ്രങ്ങള്‍ പ്രതീക്ഷ കൈവിടുന്നില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതോടെ ഫലം തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുമ്പോള്‍ ഉണ്ണിത്താന്റെ വിജയം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.
കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഉണ്ണിത്താന്‍ കാല്‍ലക്ഷത്തിന് മുകളിലും മഞ്ചേശ്വരം മണ്ഡലത്തില്‍ 30000ത്തിനും ഉദുമയില്‍ പത്തായിരത്തോളം വോട്ടുകള്‍ക്കും എല്‍.ഡി.എഫിനേക്കാള്‍ മുന്നിട്ടുനില്‍ക്കുകയാണ്. മറ്റ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണ് ലീഡ്. പയ്യന്നൂര്‍ മണ്ഡലം എല്‍.ഡി.എഫിനെ പ്രതീക്ഷിച്ചതുപോലെ തുണച്ചപ്പോള്‍ കല്യാശേരിയിലടക്കം കാര്യമായ കുറവുണ്ടായി.



Recent News
  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി