updated on:2019-05-23 06:49 PM
കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

www.utharadesam.com 2019-05-23 06:49 PM,
തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം. വോട്ടെണ്ണല്‍ പുകുതി പിന്നിട്ടപ്പോള്‍ ആലപ്പുഴയിലൊഴികെ സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലാണ്.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടക്കുമെന്ന് ഉറപ്പായി. രമ്യാഹരിദാസ്, പി.കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ തുടങ്ങിയവരുടെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുന്നിലാണ്. ആലപ്പുഴയിലും കാസര്‍കോട്ടും മാത്രമാണ് ഭൂരിപക്ഷം മാറിമറിഞ്ഞുവരുന്നത്. കണ്ണൂരില്‍ കെ. സുധാകരനും വടകരയില്‍ കെ. മുരളീധരനും വലിയ നേട്ടമുണ്ടാക്കി.
പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍, കോഴിക്കോട്ട് എം.കെ രാഘവന്‍, കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ലീഡ് ഒരു ലക്ഷത്തിനോടടുക്കുന്നു.
ദേശീയതലത്തില്‍ ബി.ജെ.പി നേട്ടം കൊയ്യുമ്പോഴും കേരളത്തില്‍ വോട്ടില്‍ നേട്ടമുണ്ടാക്കാനായിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും രണ്ടാംസ്ഥാനത്തും ഉണ്ടായിരുന്നു.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി