updated on:2019-05-23 07:57 PM
കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

www.utharadesam.com 2019-05-23 07:57 PM,
തിരുവനന്തപുരം: കേരളത്തില്‍ വലിയ ഭൂരിപക്ഷവുമായി മുന്നേറിയത് വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയും മലപ്പുറത്തെ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുമാണ്. വോട്ടെണ്ണലിന്റെ പകുതി പിന്നിടുമ്പോഴേക്കും ഇരുവരും ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിക്കഴിഞ്ഞിരുന്നു. കാസര്‍കോട്, ആലപ്പുഴ മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് മാറിമറിഞ്ഞുകൊണ്ടിരുന്നത്.
ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസ് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറിക്കൊണ്ടിരുന്നു.
പൊന്നാനിയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറും കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും തങ്ങളുടെ ഭദ്രമായ ലീഡ് നില തുടര്‍ന്നു.
ഇടുക്കിയില്‍ ഡീന്‍ കുര്യോക്കോസിനും എറണാകുളത്ത് ഹൈബി ഈഡനും വലിയ ലീഡിലാണ് മുന്നേറുന്നത്.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി