updated on:2019-05-23 09:34 PM
കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

www.utharadesam.com 2019-05-23 09:34 PM,
കാസര്‍കോട്: കാസര്‍ കോട്ട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം സതീഷ് ചന്ദ്രന് 4,32,044 ഉം വോട്ടുകള്‍ ലഭിച്ചു. എന്‍.ഡി.എയിലെ രവീശ തന്ത്രി കുണ്ടാറിന് 1,75,311 വോട്ടുകള്‍ ലഭിച്ചു.
കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ മികച്ച പ്രകടനവും കല്യാശേരി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ മുന്‍കാലങ്ങളിലെ എല്‍.ഡി.എഫ്. മുന്നേറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതുമാണ് ഉണ്ണിത്താന് തുണയായത്. കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിനേക്കാള്‍ നാല്‍പതിനായിരത്തില്‍ പരം വോട്ടിന്റെയും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 26,000ത്തോളം വോട്ടിന്റെയും ഭൂരിപക്ഷം ഉണ്ണിത്താന് നേടാന്‍ കഴിഞ്ഞു. രണ്ടിടത്തും തൊട്ടുപിന്നില്‍ ബി.ജെ.പിയാണ്. ഉദുമയില്‍ എല്‍.ഡി.എഫിനേക്കാള്‍ 9000ത്തിന്റെ ഭൂരിപക്ഷവും ഉണ്ണിത്താന്‍ നേടി. പയ്യന്നൂര്‍ മണ്ഡലം പതിവുപോലെ എല്‍.ഡി.എഫിനെ തുണച്ചു. ഇവിടെ 26,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. കേരളത്തില്‍ പൊതുവെയുണ്ടായ യു.ഡി.എഫ്. തരംഗവും പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സി.പി.എം. പ്രതിരോധത്തിലായതും എല്‍.ഡി.എഫിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ട് ഇടതിനൊപ്പം നിന്ന കാസര്‍കോട് മണ്ഡലമാണ് രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ് യു.ഡി.എഫ്. തിരിച്ചുപിടിച്ചത്. നേരത്തെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ 12 തവണയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഇവിടെ വിജയിച്ചത്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം രൂപീകൃതമായ 1957 മുതല്‍ 1967 വരെ മൂന്ന് തവണ ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ജി. യാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1971, 1977, 1984 വര്‍ഷങ്ങളില്‍ മാത്രമാണ് മണ്ഡലം ഇടതിനെ കൈവിട്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 6921 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫിലെ പി. കരുണാകരന്‍ വിജയിച്ചത്.



Recent News
  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി