updated on:2019-05-24 06:55 PM
നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

www.utharadesam.com 2019-05-24 06:55 PM,
ബദിയടുക്ക: നെഞ്ചുവേദന മൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു. പെര്‍ള വാണിനഗര്‍ സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനുമായ ചോമനായ്ക് (56) ആണ് മരിച്ചത്. ബി.എസ്.എന്‍.എല്‍. ടെക്‌നിഷ്യനായിരുന്നു. ഇന്നലെ വൈകിട്ട് ഏത്തടുക്കയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ബദിയടുക്ക ചെന്നാര്‍ക്കട്ടയില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ചോമ നായ്കിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. രാത്രിയോടെ മരണപ്പെടുകയായിരുന്നു. ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബി.എസ്.എന്‍.എല്‍ കാസര്‍കോട് ഓഫീസിലും ബദിയടുക്ക ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചു. കുഞ്ഞനായ്ക്-സീത ദമ്പതികളുടെ മകനാണ്. ഭാര്യ: കുസുമ. മക്കള്‍: മമത, ജഗദീഷ്. സഹോദരങ്ങള്‍: ഈശ്വര, ഗോവിന്ദ നായ്ക്, വിശ്വനാഥ, ചന്ദ്രശേഖര, ശേശു, ശാരദ, ലളിത.



Recent News
  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി