updated on:2019-05-25 06:28 PM
ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

www.utharadesam.com 2019-05-25 06:28 PM,
കാസര്‍കോട്: യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (2) കോടതിയില്‍ ആരംഭിച്ചു. കര്‍ണ്ണാടക ബാഗല്‍കോട്ട തിമ്മസാഗരയിലെ ബൈരപ്പഗാജിയുടെ മകനും ചെര്‍ക്കളയില്‍ താമസക്കാരനുമായിരുന്ന രംഗപ്പഗാജി (27) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് ഇന്നലെ ആരംഭിച്ചത്.
കര്‍ണ്ണാടക രാമദുര്‍ഗ്ഗ മഹിപാലയിലെ അക്കണ്ടപ്പ (30), വിട്ടല (33) എന്നിവരാണ് കേസിലെ പ്രതികള്‍. 2017 ആഗസ്റ്റ് 6 നാണ് കേസിനാസ്പദമായ സംഭവം. ആഗസ്റ്റ് 9 നാണ് ചെര്‍ക്കള വി.കെ പാറയിലെ വിജനമായ സ്ഥലത്ത് അഴുകിയ നിലയില്‍ രംഗപ്പ ഗാജിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്.
മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. നെഞ്ചിലേറ്റ മാരകമായ ക്ഷതമാണ് മരണകാരണമായതെന്നും കണ്ടെത്തി. വിദ്യാനഗര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും അന്നത്തെ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്തതോടെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോഴുണ്ടായ വാക്കുതര്‍ക്കത്തിനിടെ രംഗപ്പഗാജിയെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ പൊലീസിന് മൊഴിനല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
കേസില്‍ 27 സാക്ഷികളാണുള്ളത്.Recent News
  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി