updated on:2019-05-25 07:30 PM
നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

www.utharadesam.com 2019-05-25 07:30 PM,
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങള്‍ തലസ്ഥാനത്ത് ഇന്നും തുടരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ എം.പിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന് വൈകിട്ട് നടക്കും. നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കും. സാധാരണ ജനങ്ങളിലേക്ക് എത്തുന്ന പദ്ധതികള്‍ക്കാണ് മോദി മുന്‍തൂക്കം നല്‍കാന്‍ ആലോചിക്കുന്നത്. 1000 ദിവസത്തെ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കിയതായാണറിയുന്നത്. 2022വരെയുള്ള മൂന്ന് വര്‍ഷത്തെ പദ്ധതികള്‍ ഒരാഴ്ചക്കുള്ളില്‍ തയ്യാറാക്കി നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നീതി ആയോഗ്, മുദ്ര, അന്ത്യോദയ, ഗ്രാമീണ മേഖലകളില്‍ ശൗചാലയങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കും.
അതിനിടെ മന്ത്രിസഭയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ കൊണ്ടുവരാനും പ്രധാനവകുപ്പ് നല്‍കാനുമുള്ള നീക്കം ശക്തമായി. പ്രസിഡണ്ട് സ്ഥാനത്ത് തുടരാനാണ് താല്‍പര്യമെന്ന് അമിത്ഷാ അറിയിച്ചിരുന്നെങ്കിലും പ്രതിരോധമോ ധനവകുപ്പോ ഏറ്റെടുക്കണമെന്നാണ് നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. പ്രസിഡണ്ട് കാലാവധി തീര്‍ന്നതിന് ശേഷം പിന്നീട് നീട്ടി നല്‍കിയിരുന്നു. അതും തീര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിസഭയില്‍ ചേരാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നത്. സത്യപ്രതിജ്ഞ 30ന് തന്നെ നടക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടില്‍ തുടങ്ങിയ നേതാക്കള്‍ പ്രതിജ്ഞക്കെത്തും. ആരോഗ്യ പ്രശ്‌നം മൂലം അരുണ്‍ ജെയ്റ്റ്‌ലി മാറി നിന്നേക്കും.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി