updated on:2019-05-26 05:53 PM
മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

www.utharadesam.com 2019-05-26 05:53 PM,
ബദിയടുക്ക: മഴവെള്ള സംഭരണികള്‍ നോക്കു കുത്തിയായി മാറുമ്പോര്‍ സര്‍ക്കാരിന് നഷ്ടമാവുന്നത് ലക്ഷങ്ങള്‍. ജില്ലയിലെ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പാഴായി പോകുന്ന മഴവെള്ളം സംഭരിക്കുന്നതിനും ആധുനിക രീതിയിലുള്ള സംഭരണികള്‍ നിര്‍മ്മിച്ചിരുന്നു. ജലം ശുദ്ധീകരിക്കുന്നതിനായി ടാങ്കിനുള്ളില്‍ സംവിധാനവും ഒരുക്കിയിരുന്നു. മഴ കാലത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ ഇറങ്ങി പാഴാകുന്ന വെള്ളം പൈപ്പിലൂടെ ടാങ്കിലേക്ക് കടത്തി വിടും.
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന വേനല്‍ കാലത്ത് സംഭരണിയില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2003-04 സാമ്പത്തിക വര്‍ഷത്തില്‍ ടാങ്ക് ഒന്നിന് 40,000 രൂപ ചെലവിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്.
സ്‌കൂളുകള്‍, അംഗണ്‍വാടി, പഞ്ചായത്ത് ഓഫീസ് തുടങ്ങി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കരികിലാണ് ഇവ സ്ഥാപിച്ചത്. എന്നാല്‍ മാസങ്ങള്‍ തികയുന്നതിന് മുമ്പ് തന്നെ ചിലതിലെ പൈപുകള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതോടെ ആര്‍ക്കും വേണ്ടാതെ മഴ വെള്ള സംഭരണികള്‍ നോക്കുകുത്തിയായി മാറുകയാണ്.



Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ