updated on:2017-01-11 11:05 AM
സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ സ്ഥിരം സമിതി

www.utharadesam.com 2017-01-11 11:05 AM,
തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇവയുടെ നടത്തിപ്പ് പരിശോധിക്കുന്നതിന് സ്ഥിരം സമിതി രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിക്കായിരിക്കും ചുമതല. പാമ്പാടി നെഹ്‌റു കോളേജിലെ മാനസിക പീഢനം മൂലം ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വ്വകലാശാല തലവന്മാരുമായി ഇതേപ്പറ്റി കൂടിയാലോചന നടത്തിയതിന് ശേഷമായിരിക്കും സമിതി രൂപീകരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കോളേജുകളിലെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും സമിതി പരിശോധിക്കും-മന്ത്രി പറഞ്ഞു.
പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് യോഗം ചേരുന്നതിന് മുമ്പ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചുകയറി നാശനഷ്ടമുണ്ടാക്കി. പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തുനീക്കിയതിന് ശേഷമാണ് യോഗം ചേര്‍ന്നത്. ജിഷ്ണുവിന്റെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കില്‍ വരി നില്‍ക്കുന്നതിനിടയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാനും പൊലീസില്‍ 400 ഡ്രൈവര്‍മാരുടെ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.Recent News
  പിണറായിയും കെജ്‌രിവാളും കൂടിക്കാഴ്ച നടത്തി

  ബാബരി മസ്ജിദ്: ഗൂഢാലോചന കേസ് സുപ്രീം കോടതി പുനഃസ്ഥാപിച്ചു; അദ്വാനിയും ജോഷിയും ഉമാഭാരതിയും വിചാരണ നേരിടണം

  നടി ആക്രമിക്കപ്പെട്ട സംഭവം: പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം

  മേയ് 14 മുതല്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

  മൂന്നാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭൂമി കയ്യേറ്റം: അന്വേഷണത്തിന് റവന്യുമന്ത്രി ഉത്തരവിട്ടു

  വേങ്ങരയില്‍ സ്ഥാനാര്‍ത്ഥി മജീദോ, ഖാദറോ, രണ്ടത്താണിയോ ? -ലീഗില്‍ ചര്‍ച്ച സജീവം

  മഞ്ചേശ്വരം മാടയില്‍ നിന്ന് 210 നെട്രാവെറ്റ് ഗുളികകള്‍ കണ്ടെടുത്തു

  ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ചു; നാളെ സംസ്ഥാനത്ത് യു.ഡി.എഫ് ഹര്‍ത്താല്‍

  ജേക്കബ് തോമസിന്റെ പടിയിറക്കം; കൂടുതല്‍ സങ്കീര്‍ണതയിലേക്ക്

  ഇന്ധനവില കുറച്ചു; പെട്രോളിന് കുറഞ്ഞത് 3.77 രൂപ

  വാഹന പണിമുടക്ക് ആരംഭിച്ചു

  രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം അമിത് ഷാ നിയമസഭയിലെത്തുന്നു

  വാഹന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍; കെ.എസ്.ആര്‍.ടി.സി ഓടും

  മഹാകൗശൽ എക്സ്പ്രസിന്റെ എട്ട് കോച്ചുകൾ പാളം തെറ്റി; 18 പേർക്ക് പരുക്ക്

  എസ്എസ്എൽസി കണക്ക് പരീക്ഷ ഇന്ന് വീണ്ടും
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News