updated on:2017-01-11 11:05 AM
സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ സ്ഥിരം സമിതി

www.utharadesam.com 2017-01-11 11:05 AM,
തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇവയുടെ നടത്തിപ്പ് പരിശോധിക്കുന്നതിന് സ്ഥിരം സമിതി രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിക്കായിരിക്കും ചുമതല. പാമ്പാടി നെഹ്‌റു കോളേജിലെ മാനസിക പീഢനം മൂലം ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വ്വകലാശാല തലവന്മാരുമായി ഇതേപ്പറ്റി കൂടിയാലോചന നടത്തിയതിന് ശേഷമായിരിക്കും സമിതി രൂപീകരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കോളേജുകളിലെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും സമിതി പരിശോധിക്കും-മന്ത്രി പറഞ്ഞു.
പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് യോഗം ചേരുന്നതിന് മുമ്പ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചുകയറി നാശനഷ്ടമുണ്ടാക്കി. പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തുനീക്കിയതിന് ശേഷമാണ് യോഗം ചേര്‍ന്നത്. ജിഷ്ണുവിന്റെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കില്‍ വരി നില്‍ക്കുന്നതിനിടയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാനും പൊലീസില്‍ 400 ഡ്രൈവര്‍മാരുടെ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.



Recent News
  കശാപ്പ് നിരോധനം സംഘര്‍ഷത്തിലേക്ക്; ചെക്ക്‌പോസ്റ്റില്‍ കന്നുകാലികളെ തടഞ്ഞു

  പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി

  മദ്യശാലകള്‍ തുടങ്ങാനുള്ള പരിഷ്‌കരിച്ച ഓര്‍ഡിനന്‍സ് ഇറങ്ങി

  സൗദിയില്‍ ആയുധങ്ങള്‍ കടത്തുന്നതിനിടെ സ്‌ഫോടനം; രണ്ടു ഭീകരര്‍ വെന്തുമരിച്ചു

  പയ്യന്നൂരിനടത്തു പാലക്കോട് ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

  എസ്.ബി.ഐയില്‍ ഇനി ഓരോ എ.ടി.എം ഇടപാടിനും 25 രൂപ ചാര്‍ജ്

  രാജസ്ഥാനില്‍ വിവാഹത്തിനിടെ മതില്‍ ഇടിഞ്ഞുവീണ് 26 മരണം

  ഹൈദരാബാദിൽ മന്ത്രിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു

  വിനോദ് ഖന്ന അന്തരിച്ചു

  സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

  സെന്‍കുമാറിന് ഉടന്‍ നിയമനം നല്‍കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്

  കുപ്‌വാരയില്‍ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം; മൂന്നു സൈനികര്‍ക്കു വീരമൃത്യു

  പെണ്‍മക്കളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവിനെതിരെ കേസ്

  സൗമ്യ വധക്കേസ്: സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും

  പിണറായിയും കെജ്‌രിവാളും കൂടിക്കാഴ്ച നടത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News