updated on:2017-01-11 01:10 PM
കോട്ടുമല ബാപ്പുമുസ്ലിയാരുടെ മയ്യത്ത് ഔദ്യോഗിക ബഹുമതികളോടെ കബറടക്കി

www.utharadesam.com 2017-01-11 01:10 PM,
മലപ്പുറം: ഇന്നലെ അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോ.സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം. ബാപ്പുമുസ്ലിയാര്‍ക്ക് ആയിരങ്ങള്‍ കണ്ണീരോടെ വിടചൊല്ലി. ഇന്ന് രാവിലെ 10മണിയോടെ അദ്ദേഹത്തിന്റെ മയ്യത്ത് ഔദ്യോഗിക ബഹുമതികളോടെ കോട്ടുമല കോംപ്ലക്‌സിന് സമീപം കാളമ്പാടി മഹല്‍ പള്ളി വളപ്പില്‍ ഖബറടക്കി.
സുന്നീ കൈരളിക്ക് നേതൃത്വം നല്‍കിയ ഈ പണ്ഡിത ജ്യോതിസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഇന്നലെയും ഇന്നുമായി ആയിരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത്. ജന ബാഹുല്യം കാരണം നിരവധി തവണകളായാണ് മയ്യത്ത് നിസ്‌കാരം നടന്നത്. സമാപന മയ്യത്ത് നിസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പിതാവും പ്രമുഖ പണ്ഡിതനുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെയും സമസ്ത പ്രസിഡണ്ടായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെയും ഖബറിടങ്ങള്‍ക്ക് സമീപമായാണ് കോട്ടുമല ബാപ്പുമുസ്ലിയാര്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.
കോട്ടുമല ബാപ്പു മുസ്ലിയാരുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് സമസ്ത നേതാക്കളടക്കം കാസര്‍കോട്ട് നിന്ന് നിരവധി പേര്‍ എത്തിയിരുന്നു. സമസ്ത നേതാക്കളായ ഖാസി ത്വാഖ അഹ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട്് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, എസ.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ.എസ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി, പി.എച്ച് അസ്ഹരി ആദുര്‍, റഷീദ് ബെളിഞ്ചം തുടങ്ങിയവര്‍ കാസര്‍കോട്ടു നിന്ന് എത്തിയിരുന്നു.Recent News
  സ്വകാര്യബസ് സമരം പൂര്‍ണ്ണം; യാത്രക്കാര്‍ വലഞ്ഞു

  ഷാരൂഖ് ഖാനെ കാണാന്‍ തിക്കിത്തിരക്കി ആരാധകര്‍; ഒരാള്‍ ശ്വാസം മുട്ടി മരിച്ചു

  ജില്ലയിലെ രണ്ട് ഖാസിമാര്‍ സമസ്തയുടെ അമരത്ത്; കാസര്‍കോടിന് അഭിമാനം

  ട്രെയിന്‍ അട്ടിമറിശ്രമം പരാജയപ്പെട്ടതിന് രണ്ടുപേരെ ഐ.എസ്.ഐ കൊന്നു

  കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം

  വാര്‍ത്താ സമ്മേളനത്തിനിടെ പ്രിന്‍സിപ്പളിന്റെ മുന്നിലേക്ക് രണ്ട് വിദ്യാര്‍ത്ഥികള്‍ കരിങ്കൊടിയുമായി ചാടി വീണു

  ആന്ധ്രയില്‍ തീവണ്ടി പാളം തെറ്റി 32 പേര്‍ മരിച്ചു

  വൈലത്തൂര്‍ തങ്ങള്‍ അന്തരിച്ചു

  സ്വത്ത് തര്‍ക്കമെന്ന നിലപാടിലുറച്ച് സി.പി.എം

  കണ്ണൂരിലേത് രാഷ്ട്രീയ കൊല തന്നെ; ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  വരള്‍ച്ച: ഉല്‍പാദനം കുറഞ്ഞു; മില്‍മ പാലിന് വില വര്‍ധിപ്പിച്ചേക്കും

  ജെല്ലിക്കെട്ട് കേസില്‍ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് മാറ്റി

  കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍; യുവാവിനെ തിരയുന്നു

  സ്‌കൂള്‍ ബസ് ട്രക്കിലിടിച്ച് 24 കുട്ടികള്‍ മരിച്ചു

  സൈനിക വേഷത്തില്‍ ഭീകരര്‍; പഞ്ചാബില്‍ സുരക്ഷ ശക്തമാക്കി
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News