updated on:2017-01-11 12:10 PM
കോട്ടുമല ബാപ്പുമുസ്ലിയാരുടെ മയ്യത്ത് ഔദ്യോഗിക ബഹുമതികളോടെ കബറടക്കി

www.utharadesam.com 2017-01-11 12:10 PM,
മലപ്പുറം: ഇന്നലെ അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോ.സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം. ബാപ്പുമുസ്ലിയാര്‍ക്ക് ആയിരങ്ങള്‍ കണ്ണീരോടെ വിടചൊല്ലി. ഇന്ന് രാവിലെ 10മണിയോടെ അദ്ദേഹത്തിന്റെ മയ്യത്ത് ഔദ്യോഗിക ബഹുമതികളോടെ കോട്ടുമല കോംപ്ലക്‌സിന് സമീപം കാളമ്പാടി മഹല്‍ പള്ളി വളപ്പില്‍ ഖബറടക്കി.
സുന്നീ കൈരളിക്ക് നേതൃത്വം നല്‍കിയ ഈ പണ്ഡിത ജ്യോതിസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഇന്നലെയും ഇന്നുമായി ആയിരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത്. ജന ബാഹുല്യം കാരണം നിരവധി തവണകളായാണ് മയ്യത്ത് നിസ്‌കാരം നടന്നത്. സമാപന മയ്യത്ത് നിസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പിതാവും പ്രമുഖ പണ്ഡിതനുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെയും സമസ്ത പ്രസിഡണ്ടായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെയും ഖബറിടങ്ങള്‍ക്ക് സമീപമായാണ് കോട്ടുമല ബാപ്പുമുസ്ലിയാര്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.
കോട്ടുമല ബാപ്പു മുസ്ലിയാരുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് സമസ്ത നേതാക്കളടക്കം കാസര്‍കോട്ട് നിന്ന് നിരവധി പേര്‍ എത്തിയിരുന്നു. സമസ്ത നേതാക്കളായ ഖാസി ത്വാഖ അഹ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട്് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, എസ.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ.എസ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി, പി.എച്ച് അസ്ഹരി ആദുര്‍, റഷീദ് ബെളിഞ്ചം തുടങ്ങിയവര്‍ കാസര്‍കോട്ടു നിന്ന് എത്തിയിരുന്നു.



Recent News
  കശാപ്പ് നിരോധനം സംഘര്‍ഷത്തിലേക്ക്; ചെക്ക്‌പോസ്റ്റില്‍ കന്നുകാലികളെ തടഞ്ഞു

  പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി

  മദ്യശാലകള്‍ തുടങ്ങാനുള്ള പരിഷ്‌കരിച്ച ഓര്‍ഡിനന്‍സ് ഇറങ്ങി

  സൗദിയില്‍ ആയുധങ്ങള്‍ കടത്തുന്നതിനിടെ സ്‌ഫോടനം; രണ്ടു ഭീകരര്‍ വെന്തുമരിച്ചു

  പയ്യന്നൂരിനടത്തു പാലക്കോട് ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

  എസ്.ബി.ഐയില്‍ ഇനി ഓരോ എ.ടി.എം ഇടപാടിനും 25 രൂപ ചാര്‍ജ്

  രാജസ്ഥാനില്‍ വിവാഹത്തിനിടെ മതില്‍ ഇടിഞ്ഞുവീണ് 26 മരണം

  ഹൈദരാബാദിൽ മന്ത്രിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു

  വിനോദ് ഖന്ന അന്തരിച്ചു

  സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

  സെന്‍കുമാറിന് ഉടന്‍ നിയമനം നല്‍കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്

  കുപ്‌വാരയില്‍ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം; മൂന്നു സൈനികര്‍ക്കു വീരമൃത്യു

  പെണ്‍മക്കളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവിനെതിരെ കേസ്

  സൗമ്യ വധക്കേസ്: സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും

  പിണറായിയും കെജ്‌രിവാളും കൂടിക്കാഴ്ച നടത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News