updated on:2019-01-08 07:01 PM
ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്നുരാവിലെ പുതിയ ബസ്സ്റ്റാന്റില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്ക് നടന്ന പ്രകടനം
www.utharadesam.com 2019-01-08 07:01 PM,
കാസര്‍കോട്: ദേശീയ പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ പൊതു ജീവിതം സ്തംഭിപ്പിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ചെറുവത്തൂരിലും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും തീവണ്ടികള്‍ തടഞ്ഞത് യാത്രക്കാരെ വലച്ചു.
കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഓടിയില്ല. നഗരത്തില്‍ ഭൂരിഭാഗം കടകളും ഇന്ന് പ്രവര്‍ത്തിച്ചു. ദീര്‍ഘദൂര ചരക്ക് ലോറികളെ നഗരത്തിലടക്കം പലയിടത്തും തടഞ്ഞുവെങ്കിലും പിന്നീട് പോകാന്‍ അനുവദിച്ചു.
ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് പൊതു യോഗവും തുടര്‍ന്ന് പ്രകടനവും നടത്തി. കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
കെ. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. ടി.കെ. രാജന്‍, ടി.കൃഷ്ണന്‍, ടി.എ. ഷാഫി, കെ.അഹമ്മദ് ഹാജി, ഷെരീഫ് കൊടവഞ്ചി, കരിവെള്ളൂര്‍ വിജയന്‍, സി.എം.എ. ജലീല്‍, സി.ജി. ടോണി, കെ. രാഘവന്‍, ഭുവനചന്ദ്രന്‍, കെ. കുമാരന്‍, സുബൈര്‍മാര, മുത്തലിബ് പാറക്കട്ട, മുനീര്‍ കണ്ടാളം, ബിജു ഉണ്ണിത്താന്‍, ഒ.വി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തിന് ശേഷം പ്രകടനമായി റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങി ഇന്റര്‍ സിറ്റി എക്‌സ്പ്രസ് തടഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാരാണ് തീവണ്ടി തടഞ്ഞത്.Recent News
  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി

  ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറു വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍