updated on:2017-11-17 07:18 PM
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് സൗജന്യ പരിശീലനം

www.utharadesam.com 2017-11-17 07:18 PM,
കണ്ണൂര്‍: റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 18നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് 45 ദിവസത്തെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലന വേളയില്‍ ഭക്ഷണവും താമസവും സൗജന്യമാണ്. സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്‌മെന്റ്, ബാങ്ക് വായ്പ്പാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ യുവതിയുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ നവംബര്‍ 25ന് മുമ്പായി അപേക്ഷിക്കുക . ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഇന്റര്‍വ്യൂ നവംബര്‍ 30ന്. പരിശീലനം ഡിസംബര്‍ 5ന് ആരംഭിക്കും. ഓണ്‍ ലൈനായി അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക. ംംം.ൃൗറലെ.േരീാ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0460 2226573, 9961336326, 9747439611, 8301995433.



Recent News
  ഇന്റര്‍വ്യൂ തിങ്കളാഴ്ച

  ലോകകപ്പ്; പ്രവചന മത്സരവുമായി പ്രസ്‌ക്ലബ്ബ്

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ലോകകപ്പ് പ്രവചന മത്സരം

  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍