updated on:2017-11-18 07:51 PM
ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷിക്കാം

www.utharadesam.com 2017-11-18 07:51 PM,
നീലേശ്വരം: ഫോട്ടോഗ്രാഫര്‍ ആയിരുന്ന ശെല്‍വരാജ് കയ്യൂരിന്റെ പേരില്‍ സുരേന്ദ്രന്‍ നീലേശ്വരം സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2016 ഒക്ടോബര്‍ ഒന്നിനും 2017 സെപ്റ്റംബര്‍ 30നും ഇടയില്‍ മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഫോട്ടോക്കാണ് അവാര്‍ഡ്. ഡിസംബറില്‍ നീലേശ്വരത്ത് നടക്കുന്ന സുരേന്ദ്രന്‍ നീലേശ്വരം അനുസ്മരണ പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യും. ഫോട്ടോ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു കോപ്പിയും ഫോട്ടോയുടെ 8ഃ2 വലുപ്പത്തിലുള്ള മൂന്നു കോപ്പികളും സഹിതം 25നകം പി. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി , സുരേന്ദ്രന്‍ നീലേശ്വരം സ്മാരക സമിതി, രാഗം സ്റ്റുഡിയോ, താരാ കോംപ്ലക്‌സ്, നീലേശ്വരം, കാസര്‍കോട് ജില്ല എന്ന വിലാസത്തില്‍ അയക്കണമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9446659236.



Recent News
  ഇന്റര്‍വ്യൂ തിങ്കളാഴ്ച

  ലോകകപ്പ്; പ്രവചന മത്സരവുമായി പ്രസ്‌ക്ലബ്ബ്

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ലോകകപ്പ് പ്രവചന മത്സരം

  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍