updated on:2017-12-06 02:00 PM
നഴ്‌സിംഗ് പഠനവും ജോലിയും

www.utharadesam.com 2017-12-06 02:00 PM,
കാസര്‍കോട്: കാഞ്ഞങ്ങാട് വെച്ച് ഡിസംബര്‍ 11ന് ആരംഭിക്കുന്ന മൂന്ന് മാസ ദൈര്‍ഘ്യമുള്ള നഴ്‌സിംഗ് അനുബന്ധ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാസര്‍കോടും സമീപ പട്ടണങ്ങളിലുമുള്ള ആസ്പത്രികളില്‍ കുറഞ്ഞത് 8,000 രൂപ തുടക്ക ശമ്പളത്തില്‍ ജോലിയും ലഭിക്കുന്നു. എസ്.എസ്.എല്‍.സിയും 18നും 35നും ഇടയില്‍ പ്രായവുമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് സര്‍ക്കാര്‍ വഹിക്കും. നഗരസഭയിലെ എന്‍.യു.എല്‍.എം ഓഫീസില്‍ നിന്ന് അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് എട്ടിന് മുമ്പായി നല്‍കണം. 50,000 ല്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് അവസരം. ഫോണ്‍: 9495262501.



Recent News